ഡിഎംസി സൌത്ത് നികേതന്‍ ബോധവത്കരണവും ജനറല്‍ കൌണ്‍സിലിംഗും
Thursday, August 14, 2014 6:23 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) സൌത്ത് നികേതന്‍ ഏരിയായുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്കായി ജനറല്‍ കൌണ്‍സിലിംഗും ബോധവത്കരണ ക്ളാസും നടത്തുന്നു.

ഓഗസ്റ് 17ന് (ഞായര്‍) സൌത്ത് നികേതനിലെ ഡിഎംഎ ഓഫീസില്‍ ഉച്ചകഴിഞ്ഞ് 3.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് ക്ളാസ്.

സമൂഹത്തില്‍ കുട്ടികളെ അലട്ടിക്കൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങളെ ആസ്പദമാക്കി ലേഡിസ് ശ്രീരാം കോളജ് അസിസ്റന്റ് പ്രഫസര്‍ ഡോ. ഇസ്മയില്‍ വെങ്കശേരി, സാകേത് ഗവണ്‍മെന്റ് ഹൈസ്കൂള്‍ സീനിയര്‍ അധ്യാപിക കഫില കുട്ടി എന്നിവര്‍ ക്ളാസുകള്‍ കൈകാര്യം ചെയ്യും.

8, 9, 10, 11, 12 ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പ്രവേശനം. കുട്ടികള്‍ നോട്ടുബുക്കും പേനായും കൊണ്ടുവരേണ്ടതാണ്.

റിപ്പോര്‍ട്ട്: ജിബി ജേക്കബ്