ക്വിറ്റ് ഇന്ത്യ സമരമടക്കമുള്ള സ്വാതന്ത്യ്ര സമരങ്ങള്‍ ഒറ്റിക്കൊടുത്തത് കമ്യൂണിസ്റുകാര്‍: ഒഐസിസി
Thursday, August 14, 2014 6:22 AM IST
റിയാദ്: നിസഹകരണ പ്രസ്ഥാനത്തോടോ ഉപ്പു സത്യാഗ്രഹത്തോടോ യോജിപ്പില്ലാതിരുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ ക്വിറ്റ് ഇന്ത്യാ സമരമടക്കം ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുക്കുകയാണ് ചെയ്തതെന്ന് ഒഐസിസി റിയാദ് സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ സമര അനുസ്മരണയോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

രാജ്യ താത്പര്യങ്ങളേക്കാള്‍ അവര്‍ക്ക് വലുത് പാര്‍ട്ടി പ്രത്യയശാസ്ത്രമായിരുന്നെന്നും കാലഹരണപ്പെട്ട അതേ പ്രത്യയശാസ്ത്രവുമായി ഇന്നും ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയുയര്‍ത്തുന്ന അവര്‍ ജനങ്ങളുടെ മുമ്പില്‍ പരാജയപ്പെടുകയാണെന്നും ഒഐസിസി നേതാക്കള്‍ പറഞ്ഞു.

വൈസ് പ്രസിഡന്റ് വിജയന്‍ നെയ്യാറ്റിന്‍കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജനറല്‍ സെക്രട്ടറി പീറ്റര്‍ കോതമംഗലം ഉദ്ഘാടനം ചെയ്തു. ബാബു വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. സത്താര്‍ കായംകുളം, ബഷീര്‍ വള്ളിക്കുന്നം, പ്രകാശ് തലശേരി, സൈഫ് കായംകുളം, സലാം കരുനാഗപ്പള്ളി, തല്‍ഹത്ത് പൂവച്ചല്‍, കമറുദ്ദീന്‍ താമരക്കുളം, രാജന്‍ കാരിച്ചാല്‍, സാജിദ് ആലപ്പുഴ, ജോസഫൈന്‍ ജോസഫ്, പ്രസാദ് വയലിങ്കല്‍, സക്കീര്‍ മണ്ണാര്‍മല, കഹാര്‍ കിളിമാനൂര്‍, റെജി മാമന്‍, വില്ലി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ശിഹാബ് പോളക്കുളം, ബഷീര്‍ ചൂനാട്, മുഹമ്മദലി പെരിന്തല്‍മണ്ണ, പി.കെ സൈനുലാബ്ദീന്‍, മുജീബ് റഹ്മാന്‍, അസ്ലം പെരിന്തല്‍മണ്ണ, ബഷീര്‍ കായംകുളം, ഷാജി കുരവാറ്റ, നിസാര്‍ കല്ലറ, രാജേന്ദ്രന്‍ തിരുവനന്തപുരം, പുഷ്പരാജ്, അജിത് പുളിങ്കുന്ന്, അന്‍വര്‍ മഞ്ചേരി, ജോസഫ് അറക്കല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സജി ചേര്‍ത്തല സ്വാഗതവും റഫീഖ് പാനായിക്കുളം നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍