കെഎച്ച്എന്‍എ ഡാളസ് ചാപ്റ്ററിന്റെ കുടുംബ സംഗമവും പ്രാര്‍ഥനാ യോഗവും
Thursday, August 14, 2014 4:39 AM IST
ഡാളസ്: ഡാളസിലും സമീപ പ്രദേശങ്ങളിലുമുള്ള ഹിന്ദു കുടുംബങ്ങളിലെ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടുന്നവരുടെ കൂട്ടായ്മ അടുത്തിടെ ഒത്തുചേര്‍ന്നു. എല്ലാമാസവും ആദ്യശനിയാഴ്ച വൈകുന്നേരങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രസ്തുത ചടങ്ങ് എല്ലാവരിലും, പ്രത്യേകിച്ച് യുവജനങ്ങളില്‍ വളരെ താത്പര്യം ജനിപ്പിച്ചിട്ടുണ്ട്. ഹിന്ദു ജീവിതചര്യ, ആചാരാനുഷ്ഠാനങ്ങള്‍ക്ക് ആധാരമായ കാര്യകാരണങ്ങള്‍, ശ്രീമത് ഭഗവത്ഗീതയേയും മറ്റ് പുരാണ ഗ്രന്ഥങ്ങളേയും അംബലംബിച്ചുള്ള ചര്‍ച്ചകള്‍, മഹദ് വ്യക്തികളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സംവാദം എന്നിങ്ങനെ എല്ലാവരുടേയും മാനസീകവും ആദ്ധ്യാത്മികവുമായ ഉന്നമനത്തിനുതകുന്ന വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് ഈശ്വരപ്രാര്‍ത്ഥന, ഭജന എന്നിവയ്ക്കുശേഷം ലഘുഭക്ഷണത്തോടെ പരിപാടികള്‍ സമാപിച്ചു.

അടുത്തമാസത്തെ കൂട്ടായ്മയെക്കുറിച്ച് അറിയുവാന്‍ താത്പര്യമുള്ളവര്‍ മനോജ് ഗോപകുമാറിനെ (949 243 5748) എന്ന ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍