സ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ പെരുന്നാളും സുവിശേഷ യോഗവും
Thursday, August 14, 2014 4:38 AM IST
ന്യൂയോര്‍ക്ക്: സ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്നുവരുന്ന ശൂനോയോ നോമ്പാചരണത്തോടനുബന്ധിച്ച് ബൈബിള്‍ കണ്‍വന്‍ഷനും, വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും, ഇടവക വാര്‍ഷികവും ഓഗസ്റ് 14,15,16 തീയതികളിലായി ആചരിക്കുന്നു.

വാകത്താനം, ഞാലിയാകുഴി മോര്‍ ബസേലിയോസ് ദയറാംഗവും, മീനടം സെന്റ് ജോണ്‍സ് വലിയ പള്ളി വികാരിയുമായ റവ.ഫാ. സക്കറിയാ നൈനാന്‍ സുവിശേഷ യോഗത്തിനും പെരുന്നാള്‍ ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കും. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ അറിയപ്പെടുന്ന കണ്‍വന്‍ഷന്‍ പ്രാസംഗികനായ ഫാ. സക്കറിയാ നൈനാന്‍ മികച്ച ധ്യാനഗുരുവുമാണ്.

14-ന് വ്യാഴാഴ്ചയും, 15-ന് വെള്ളിയാഴ്ചയും വൈകിട്ട് ഏഴിന് സന്ധ്യാപ്രാര്‍ത്ഥനയും, 7.45 മുതല്‍ സുവിശേഷ പ്രസംഗവും നടക്കും. മുഖ്യ പെരുന്നാള്‍ ദിനമായ 16-ന് ശനിയാഴ്ച രാവിലെ 8.3-ന് പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുമുണ്ടായിരിക്കും. വിശുദ്ധ ആരാധനയ്ക്കുശേഷം ആഘോഷമായ റാസ നടക്കും. ആശീര്‍വാദം, നേര്‍ച്ച വിളമ്പ്, സ്നേഹവിരുന്ന് എന്നിവയാണ് ഇതര പെരുന്നാള്‍ ചടങ്ങുകള്‍.

ഇടവക വികാരി റവ.ഫാ. ടി.എ. തോമസിന്റെ നേതൃത്വത്തില്‍ മാനേജിംഗ് കമ്മിറ്റി, പെരുന്നാള്‍ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ മൂന്നുദിന പെരുന്നാള്‍ ചടങ്ങുകളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ടി.എ. തോമസ് (വികാരി) 718 442 4984, ജോയി ജോണ്‍ (സെക്രട്ടറി) 718 374 1956, പി.സി. ജോണ്‍ (ട്രഷറര്‍) 973 731 5447, ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (പെരുന്നാള്‍ കോര്‍ഡിനേറ്റര്‍) 917 854 3818, ജോര്‍ജ് വര്‍ഗീസ് (പെരുന്നാള്‍ കോര്‍ഡിനേറ്റര്‍) 732 658 0145. വിലാസം: ട. ങമ്യൃ ങമഹമിസമൃമ ഛൃവീേറീഃ ഇവൃരവ, 130 ജമൃസ അ്ല, ടമേലിേ കഹെമിറ, ചഥ 10302. ക്യാപ്റ്റന്‍ രാജു ഫിലിപ്പ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം