സിഡ്നി സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വാങ്ങിപ്പ് പെരുന്നാള്‍ ഓഗസ്റ് 16, 17 തീയതികളില്‍
Wednesday, August 13, 2014 7:49 AM IST
സിഡ്നി: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ഓഗസ്റ് 16,17 (ശനി,ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭ കോല്‍ക്കത്ത ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

ശനിയാഴ്ച വൈകുന്നേരം 4.30ന് 'ദൈവിക ആധ്യാത്മികതയും ക്രൈസ്തവ ജീവിത ശൈലിയും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ധ്യാനത്തിന് തിരുമേനി നേതൃത്വം നല്‍കും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥന, ആശീര്‍വാദം എന്നിവ നടക്കും.

ഞായറാഴ്ച രാവിലെ 8.30ന് പ്രഭാതപ്രാര്‍ഥന തുടര്‍ന്ന് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, ശ്ളൈഹീക വാഴ്വ് എന്നിവ നടക്കും. നേര്‍ച്ചവിളമ്പോടുകൂടി പെരുന്നാള്‍ ആഘോഷപരിപാടികള്‍ സമാപിക്കുമെന്ന് ഇടവക ഭരണസമിതി അറിയിച്ചു.

റിപ്പോര്‍ട്ട്: സഖറിയ കാര്‍ത്തികപള്ളി