ഒഐസിസി മെംബര്‍ഷിപ്പുകള്‍ ഏറ്റുവാങ്ങി
Wednesday, August 13, 2014 6:34 AM IST
മെല്‍ബണ്‍: ഒഐസിസി അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബെല്ലാരറ്റില്‍ നടക്കുന്ന മെംബര്‍ഷിപ്പ് കാംപെയിനിന്റെ ഭാഗമായി ബെല്ലാരറ്റില്‍ ചേര്‍ത്ത മെംബര്‍ഷിപ്പുകള്‍ റീജിയണല്‍ പ്രസിഡന്റ് ജോണ്‍ കാഞ്ഞിരത്തുംമൂട്ടിലിന്റെ അധ്യക്ഷതയില്‍ മുഴുവന്‍ ഐഎന്‍ടിയുസി നേതാവ് മാര്‍ട്ടിന്‍ ഉറുമീസില്‍നിന്നും ഒഐസിസി അഹ്ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ സി.പി സാജു ഏറ്റുവാങ്ങി.

സ്വാതന്ത്യ്രദിനാഘോഷങ്ങളുടെ ഭാഗമായി മെല്‍ബണിലെ നോബിള്‍ പാര്‍ക്ക് സെക്കന്‍ഡറി കോളജ് ഹാളില്‍ ഓഗസ്റ് 24ന് (ഞായര്‍) വൈകുന്നേരം നാലു മുതല്‍ ആരംഭിക്കുന്ന കലാപരിപാടികളിലും ഡിന്നര്‍ നൈറ്റിലും ബെല്ലാരറ്റില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കുടുംബസമേതം പങ്കെടുക്കുമെന്നും അവിടെനിന്നുള്ള കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കുമെന്നും ഒഐസിസി റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു.

യോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി.വി ജിജേഷ്, വൈസ് ചെയര്‍മാന്‍ ഡോ. ബിജു മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഒഐസിസി ബെല്ലാരറ്റ് ഭാരവാഹികളായ ടോബിന്‍ അലക്സ്, ടോം മാത്യു, ടോണി നോബിള്‍, ജോര്‍ജ് ഓരത്തേല്‍, ബിബു, ജോര്‍ജ് വര്‍ഗീസ്, ജോണി ചാക്കോ എന്നിവര്‍ പങ്കെടുത്തു.