യുവജനധ്യാനം സമാപിച്ചു
Wednesday, August 13, 2014 6:34 AM IST
ബെല്‍ഫാസ്റ്: യുവജനങ്ങള്‍ക്കായി ബെല്‍ഫാസ്റ് സെന്റ് പോള്‍സ് പാസ്ററല്‍ സെന്ററില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെട്ട ദ്വിദിന യുവജനധ്യാനം യുവസമൂഹത്തിന് നവോന്മേഷം പകര്‍ന്നു.

റവ. ഫാ. ജോര്‍ജ് അഗസ്റ്യന്‍ ഒഎസ്ബി നയിച്ച ധ്യാനത്തില്‍ നോര്‍ത്തേന്‍ അയര്‍ലന്‍ഡിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നുമായി നൂറോളം യുവജനങ്ങള്‍ പങ്കെടുത്തു. ഡെല്ലിസ് വട്ടാമറ്റം ഗാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി. ഇ.ഘ.ഇ. (ക്രിസ്ത്യന്‍ ലൈഫ് കമ്യൂണിറ്റി) യുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ധ്യാനം വികാരി റവ. ഫാ. ടോണി ഡെല്‍വിന്‍ ഉദ്ഘാടനം ചെയ്തു. ദൈവസ്നേഹം അനുഭവിച്ചറിയുവാനും ആത്മാവില്‍ നിറഞ്ഞു സുവിശേഷത്തിന് സാക്ഷ്യം നല്‍കാനും ഈ അവധിക്കാല ധ്യാനം യുവജനങ്ങള്‍ക്ക് പ്രചോദനമായി.

ധ്യാന വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും സീറോ മലബാര്‍ സഭാ അയര്‍ലന്‍ഡ് കോഓഡിനെറ്റര്‍ റവ. ഡോ. ആന്റണി പെരുമായന്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍