മെല്‍ബണില്‍ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും ഇടവകയുടെ വാര്‍ഷികവും ഓഗസ്റ് 16, 17 തീയതികളില്‍
Wednesday, August 13, 2014 6:33 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ (ഫ്രാങ്ക്സ്റണ്‍) ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും ഇടവകയുടെ വാര്‍ഷികവും ഓഗസ്റ് 16, 17 (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

16ന് (ശനി) വൈകുന്നേരം അഞ്ചിന് സന്ധ്യ പ്രാര്‍ഥന, റാസ, ആശിര്‍വാദം, വചന പ്രഘോഷണം, കൈമുത്ത് തുടര്‍ന്ന് സ്നേഹവിരുന്ന് എന്നിവ നടക്കും.

17ന് (ഞായര്‍) വൈകുന്നേരം നാലിന് നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനക്ക് റവ. ഫാ. എല്‍ദോ വര്‍ക്കി വലിയപറമ്പില്‍, റവ. ഫാ. തോമസ് കുളത്തിങ്കല്‍, റവ. ഫാ. ജേക്കബ് ജോസഫ് എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ആശിര്‍വാദം, വചന പ്രഘോഷണം, കൈമുത്ത്, നേര്‍ച്ച സദ്യ എന്നിവ നടക്കും.

വിശ്വാസികളേവരേയും നേര്‍ച്ചകാഴ്ചകളോടെ വന്ന് ആദ്യന്തം സംബന്ധിച്ച് അനുഗ്രഹം പ്രാവിക്കാന്‍ സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. ജേക്കബ് ജോസഫ്, സെക്രട്ടറി നോബിള്‍ ജോണ്‍, ട്രസ്റി ഷിബു പോള്‍ എന്നിവര്‍ അറിയിച്ചു.