വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ഓണാഘോഷം ഓഗസ്റ് 23 ന്
Tuesday, August 12, 2014 8:20 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് ഓഗസ്റ് 23 ന് ബ്യുമോണ്ട് ആര്‍റ്റൈന്‍ റിക്രിയേഷന്‍ സെന്റര്‍ ഹാളില്‍ ഓണം ആഘോഷിക്കുന്നു.

രാവിലെ 10.30 ന് കുട്ടികള്‍ക്കുള്ള ഓണക്കളികളോടെ ആഘോഷങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് മാവേലിക്ക് ആഘോഷമായ വരവേല്‍പ്പ്, ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ, ഉച്ചകഴിഞ്ഞ് തിരുവാതിര, നൃത്തനിര്‍ത്യങ്ങള്‍ തുടങ്ങി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, വൈകുന്നേരം നാലു മുതല്‍ 'സോള്‍ ബീറ്റ്സ്' അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും.

ഡബ്ള്യുഎംസി അയര്‍ലന്‍ഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും പ്രോത്സാഹനം നല്‍കുന്ന അയര്‍ലന്‍ഡിലെ എല്ലാ മലയാളികളെയും ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്തു.