ആര്‍എസ്സി കലാലയങ്ങള്‍ക്ക് സ്വാതന്ത്യ്രദിനത്തില്‍ തുടക്കം
Tuesday, August 12, 2014 8:13 AM IST
റിയാദ് : സര്‍ഗാത്മകമായ സാംസ്കാരിക പ്രവര്‍ത്തനത്തിനായി കലാലയം എന്ന പേരില്‍ റിസാല സ്റഡി സര്‍ക്കിള്‍ രൂപം നല്‍കിയ സാംസ്കാരിക സദസുകളുടെ ദേശീയ തല ഉദ്ഘാടനം സ്വാതന്ത്യ്രദിനമായ ഓഗസ്റ് 15ന് (വെള്ളി) നടക്കും.

വൈകുന്നേരം ഏഴിന് റിയാദ്, ബത്ത സഫാ മക്കാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് കലാലയത്തിന്റെ ഔപചാരിക ഉദ്ഘാടനം. പ്രവാസി നോവലിസ്റ് എം.ഫൈസല്‍ ഗുരുവായൂര്‍ മുഖ്യപ്രഭാഷണം നടത്തും. നജീം കൊച്ചുകലുങ്ക്, ജയചന്ദ്രന്‍ നെരുവമ്പ്രം, ജലീല്‍ മാസ്റര്‍ വടകര, ജോസഫ് അതിരുങ്കല്‍, റഫീഖ് പന്നിയങ്കര എന്നിവര്‍ അഭിവാദ്യങ്ങളര്‍പ്പിക്കും. ആര്‍എസ്സി നാഷണല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ബാരി പെരിമ്പലം അധ്യക്ഷത വഹിക്കും.

കഥാകഥനം, കവിയരങ്ങ്, കലാപ്രകടനങ്ങള്‍ തുടങ്ങി ആസ്വാദന സദസും ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ആറു ഗള്‍ഫ് നാടുകളിലും വെള്ളിയാഴ്ച കലാലയം ഉദ്ഘാടനം ചെയ്യപ്പെടും.

പരിശീലനങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും അവസരം നല്‍കുന്ന കലാലയങ്ങളില്‍ സംവേദന തത്പരരായ എല്ലാ മലയാളി യുവാക്കള്‍ക്കും പങ്കെടുക്കാന്‍ അവസരമൊരുങ്ങും. പുസ്തകങ്ങള്‍ വായനക്കു ലഭ്യമാക്കുന്നതിനായി കലാലയങ്ങളില്‍ പുസ്തക സഞ്ചിയും ജ്ജമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍