വചനാമൃതാല്‍ സമ്പുഷ്ടമായ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍
Tuesday, August 12, 2014 8:03 AM IST
ലണ്ടന്‍: രണ്ടാം ശനിയാഴ്ച ബഥേല്‍ കണ്‍വന്‍ഷനില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളികളുള്‍പ്പടെ വിവിധ ഭാഷാ ദേശക്കാരും എത്തിച്ചേര്‍ന്നു. ഫാ. സോജി ഓലിക്കലും ഫാ. ഡൊമിനിക്ക് വളമനാലും സംയുക്തമായി മലയാളത്തിലും ഇംഗ്ളീഷിലും വചന പ്രഘോഷങ്ങള്‍ നടത്തി. രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ സഭയ്ക്ക് ലഭിച്ച ഭാഗ്യമാണെന്ന് കാഞ്ഞിരപ്പളളി മരിയന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വളമനാല്‍ പറഞ്ഞു.

സഭയുടെ വളര്‍ച്ചയ്ക്ക് നിദാനമാകുന്ന കൂട്ടായ പ്രവര്‍ത്തനം വഴി നവജീവിതം സാധ്യമാക്കുവാന്‍ ഓരോ വ്യക്തികളും പരിശ്രമിക്കണമെന്ന് ഫാ. സോജി ഓലിക്കല്‍ പറഞ്ഞു. ദിവ്യബലിക്ക് ക്ളിഫ്ടന്‍ രൂപത ദൈവികനായ ഫാ.ബര്‍ണസാഡ് കാര്‍മികത്വം വഹിച്ചു. കിഡ്സ് ഫോര്‍ കിംഗ്ഡത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം നടത്തി. അടുത്ത കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 13 ന് നടക്കും.

റിപ്പോര്‍ട്ട്: സക്കറിയ പുത്തന്‍കളം