പാണക്കാട് അബാസലി ശിഹാബ് തങ്ങള്‍ക്കും റാജിഹ് അലി ശിഹാബ് തങ്ങള്‍ക്കും സ്വീകരണം ഓഗസ്റ് 12 ന്
Tuesday, August 12, 2014 8:00 AM IST
മനാമ: ഹൃസ്വസന്ദര്‍ശനാര്‍ഥം ബഹ്റിനില്‍ എത്തുന്ന സമസ്ത കേരള ജംഇയ്യ ത്തുല്‍ ഉലമയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്കെഎസ്എസ്എഫിന്റെ കേരള സ്റേറ്റ് പ്രസിഡന്റും സമസ്തയുടെ പ്രമുഖ നേതാവുമായ പാണക്കാട് സയ്യിദ് അബാസ് അലി ശിഹാബ് തങ്ങള്‍ക്കും മകന്‍ വയനാട് ശംസുല്‍ഉലമാ ഇസ്ലാമിക് അക്കാഡമി വിദ്യാര്‍ഥി ഹാഫിള്‍ സയ്യിദ് റാജിഹ് അലി ഷിഹാബ് തങ്ങള്‍ക്കും സമസ്ത കേരള സുന്നീ ജമാഅത്തിന്റെ സഹകരണത്തോടെ എസ്കെഎസ്എസ്എഫ് ബഹ്റിന്‍ ഓഗസ്റ് 12ന് (ചൊവ്വ) രാത്രി 8.30ന് കര്‍ണാടക ക്ളബില്‍ സ്വീകരണം നല്‍കുന്നു.

ഇതോടനുബന്ധിച്ച് പ്രാര്‍ഥനാ സദസും ഉണ്ടായിരിക്കും. അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസമേകാന്‍ എസ്കെഎസ്എസ്എഫ് സ്റേറ്റ് കമ്മിറ്റി നടക്കുന്ന 'സഹചാരി' റിലീഫ് ഫണ്ടിലേക്കുള്ള ബഹ്റിന്‍ എസ്കെഎസ്എസ്എഫിന്റെ വിഹിതം ഏല്‍പ്പിക്കലും കുറഞ്ഞ മാസങ്ങള്‍ കൊണ്ട് ഖുര്‍ആന്‍ മനപാഠമാക്കിയ സയ്യിദ് അഹ്മദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ക്ക് സമസ്ത കേരള സുന്നീ ജമാഅത്ത്, ബഹ്റിന്‍ നല്‍കുന്ന ഉപഹാരസമര്‍പ്പണവും പരിപാടിയില്‍ നടക്കും. എസ്കെഎസ്എസ്എഫ്

ബഹ്റിന്‍ പ്രസിഡന്റ് ഹംസ അന്‍വരി മോളൂരിന്റെ അധ്യക്ഷതയില്‍ സമസ്ത കേരള സുന്നീ ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും.