കലാവോളി 2014: 'ഫില്ലി സ്റാര്‍സ്' ചാമ്പ്യന്‍മാര്‍
Tuesday, August 12, 2014 5:25 AM IST
ഫിലാഡല്‍ഫിയ: കളിക്കളത്തില്‍ കൈക്കരുത്തുകൊണ്ടു കലാവിരുന്നു തീര്‍ത്ത് 'ഫില്ലി സ്റാര്‍സ്' കലാവോളി 2014 ല്‍ ചാമ്പ്യന്‍മാരായി തോട്ടത്തില്‍ വി. തോമസ് മെമ്മോറിയല്‍ സുവര്‍ണ്ണകപ്പ് സ്വന്തമാക്കി. മികവുറ്റ പോരാട്ടം കൊണ്ടും പ്രേക്ഷകസാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായ മത്സരപരമ്പര ഫോമാ നാഷണല്‍ പ്രസിഡണ്ട് ജോര്‍ജ് മാത്യു സി.പി.എ ഉത്ഘാടനം ചെയ്തു. വെരി.റവ.ഫാ.ജോണിക്കുട്ടി പുലിശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തി .കലാ പ്രസിഡന്റ് ഡോ. കുര്യന്‍ മത്തായി ചാമ്പ്യന്‍മാര്‍ക്ക് കാഷ് അവാര്‍ഡു നല്‍കി അനുമോദിച്ചു. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഡെലവേര്‍ വാലി സ്പോര്‍ട്സ് ക്ളബ്ബിന് ഐസക് പുല്ലാടില്‍ കാഷ് അവാര്‍ഡു കൈമാറി . ഡയ്സി തോട്ടത്തില്‍, ജോര്‍ജ് ഗോള്‍ഡ്സ്റ്റൈന്‍ കമ്പനി , എലൈറ്റ് കമ്പ്യൂട്ടര്‍ ടെക് ,കെയര്‍ ഡെന്റല്‍ , 7ടോണ്‍ എന്റര്‍ടെന്‍മെന്റ്, പ്രമുഖ ലോയര്‍ ജോസഫ് കുന്നേല്‍ എന്നിവര്‍ ആയിരുന്നു മത്സരപരമ്പരയുടെ മുഖ്യ സ്പോണ്‍സര്‍മാര്‍ .

എബ്രഹാം മുണ്ടക്കല്‍,ബാബു വര്‍ക്കി എന്നിവര്‍ റഫറിമാരായി മത്സരം നിയന്ത്രിച്ചു. കായിക പരിശീലകന്‍ സെബാസ്റ്യന്‍ എബ്രഹാം കിഴക്കെതോട്ടം, ലയോണ്‍സ് തോമസ് , സ്റാന്‍ലി എബ്രഹാം എന്നിവര്‍ സാങ്കേതിക നിര്‍ദേശങ്ങള്‍ നല്കി .മുന്‍ പ്രസിഡന്റ് കോര എബ്രഹാം , ഡോ ജെയിംസ് കുറിച്ചി , ജനറല്‍ സെക്രട്ടറി അലക്സ് ജോണ്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ടോമി അഗസ്റിന്‍ , സണ്ണി എബ്രഹാം , ജോജി ചെറുവേലില്‍ എന്നിവര്‍ സംഘാടനത്തിന് നേതൃത്വം നല്കി. ടീം അംഗങ്ങള്‍ , ഒഫീഷ്യല്‍സ്, സ്പോണ്‍സര്‍മാര്‍ , മാധ്യമ പ്രവര്‍ത്തകര്‍, അഭ്യുദയകാംഷികള്‍,പ്രേക്ഷക സമൂഹം തുടങ്ങി കലാവോളി 2014 നോടു സഹകരിച്ച എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി പ്രകാശിപ്പിച്ചു.ഡിന്നറോടുകൂടി പരിപാടികള്‍ അവസാനിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം