ടൊറന്റോ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍
Tuesday, August 12, 2014 5:25 AM IST
ടൊറന്റോ: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ഓഗസ്റ് 16,17 തീയതികളില്‍ നടത്തപ്പെടുന്നു. ഓഗസ്റ 16-ന് വൈകിട്ട് ആറു മണിക്ക് സന്ധ്യാ നമസ്കാരവും തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായ റവ.ഫാ. സാം തങ്കച്ചന്റെ ആത്മീയ പ്രഭാഷണവും ക്രമീകരിച്ചിരിക്കുന്നു.

17-ന് ഞായറാഴ്ച രാവിലെ ഒമ്പതിന് പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് വി. കുര്‍ബാനയും അതിനുശേഷം ഭക്തിനിര്‍ഭരമായ റാസ, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും. വിശ്വാസികളേവരും ഈ പെരുന്നാളില്‍ ഭക്തിപൂര്‍വ്വം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി റവ.ഡോ. ഡാനിയേല്‍ തോമസ് അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ട്രസ്റി രാജന്‍ ഐപ്പുമായി 416 400 8940 എന്ന നമ്പരിലോ ംംം.ാമ്യൃീൃവീേറീഃരവൌൃരവ.രമ എന്ന വെബ്സൈറ്റിലോ ബന്ധപ്പെടുക. ജോര്‍ജ് പുന്നൂസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം