ശിഹാബ് തങ്ങള്‍ അനുസ്മരണവും യൂണിറ്റ് കണ്‍വന്‍ഷനും
Monday, August 11, 2014 8:11 AM IST
കവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി മുര്‍ഗാബ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും യൂണിറ്റ് കണ്‍വന്‍ഷനും സംഘടിപ്പിച്ചു. സിറ്റി സംഘം ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ യൂണിറ്റ് പ്രസിഡന്റ് അനുഷാബ് തിക്കോടിയുടെ അധ്യക്ഷതയില്‍ കേന്ദ്ര പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു.

സയ്യദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍, ഗഫൂര്‍ വയനാട്, എച്ച്.ഇബ്രാഹിം കുട്ടി, ഇഖ്ബാല്‍ മാവിലാടം, റഹീം ആലക്കാട്, ശിഹാബ് ആലക്കാട്, സമീര്‍ ചെട്ടിപ്പടി, അയൂബ് പുതുപറമ്പ്, റസാക്ക് കാട്ടാപറമ്പ്, അബ്ദുള്‍ ഷുക്കൂര്‍, ടി.ടി, ഷംസു, അബൂബക്കര്‍ സിദ്ദീഖ്, റിയാസ് ബാബു, സാദിഖ്, അഷ്റഫ്, സാജിദ്, കെ.സി ഹൈദര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ഇസ്മായില്‍ വെള്ളിയോത്ത്, ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുബഷിര്‍ നാടുകാണി സ്വാഗതവും അഷ്റഫ് ആലക്കാട് നന്ദിയും ആശംസിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍