രണ്ടാമത് ആഷ്ഫോര്‍ഡ് ട്വന്റി-20: ഈസ്റ് ഹാം ജേതാക്കള്‍
Monday, August 11, 2014 8:08 AM IST
ലണ്ടന്‍: ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ നടത്തിയ രണ്ടാമത് ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലണ്ടനിലെ ഈസ്റ് ഹാം ജേതാക്കളായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പ് ആയിരുന്ന മെയ്ഡ് സ്റോണ്‍ ടീമിനെയാണ് ഈസ്റ് ഹാം പരാജയപ്പെടുത്തിയത്.

വിജയിച്ച ടീമിന് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ 501 പൌണ്ട് കാഷ് അവാര്‍ഡും ജോസഫ് മൈലാടുംപാറയില്‍ മെമ്മോറിയല്‍ ട്രോഫിയും നല്‍കി. റണ്ണേഴ്സ് അപ്പ് ആയ ടീമിന് 251 പൌണ്ട് കാഷ് അവാര്‍ഡ് ലഭിച്ചു.

വാശിയേറിയ സെമിഫൈനല്‍ മത്സരത്തില്‍ കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായിരുന്ന ആഷ്ഫോര്‍ഡ് ടീമിനെ പരാജയപ്പെടുത്തിയാണ് മെയ്ഡ് സ്റോണ്‍ ഫൈനലിലെത്തിയത്.

കെന്റിലെ മികച്ച ടീമുകളിലൊന്നായ കാന്റബറി ടീമിനെയാണ് ഈസ്റ്ഹാം സെമിയില്‍ പരാജയപ്പെടുത്തിയത്.

ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഫാമിലി ഫണ്‍ഡേയും നടത്തി. ബാര്‍ബിക്യു, കേരള ഫുഡ് സ്റാള്‍, ആീൌിര്യ, ഞലളളഹല തുടങ്ങിയവ കാണികളെ ഏറെ ആകര്‍ഷിച്ചു.

ആഷ്ഫോര്‍ഡിലേയും പരിസര പ്രദേശങ്ങളിലേയും നിരവധി ആളുകള്‍ ടൂര്‍ണമെന്റിലും ഫാമിലി ഫണ്‍ഡേയിലും പങ്കെടുത്തു.

ഖ&ഖ ഗൌൃൃശല, ഇീ ഈലൃേേ അവെളീൃറ, ങീറശ ഇീവ്യെ, ഇീരവശി ങമൃൃശില ഞലമൌൃെേമി, ഞല്യിി ാമവേലം, ടവശഷീ ഖമാല എന്നിവര്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി വിവിധ സ്പോണ്‍സര്‍ഷിപ്പുകള്‍ നല്‍കി.

ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ തോമസ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദി പറഞ്ഞു.

ജോമോന്‍ ജോസ്, റെന്നി മാത്യു, രാജീവ്, ബെര്‍ലിന്‍, സുബിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സ്പോര്‍ട്സ് കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

വിശാല്‍, ജോളി, ബാബു, ജോയി പോള്‍, ജസ്റി കുര്യന്‍, ക്രിസ്റി രാജു, ദീപേഷ്, സക്കറിയ, ഷാജു, മനു മാത്യു, ബെനില്‍ സജി, ജോജി കോട്ടയ്ക്കല്‍, ബിനു തുടങ്ങിയവര്‍ രണ്ടു മൈതാനങ്ങളിലായി നടന്ന മത്സരങ്ങള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സോജന്‍ ജോസഫ്