ഡാര്‍ലിംഗ്ടണ്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ മലയാളം ബൈബിള്‍ കണ്‍വന്‍ഷന്‍ ഓഗസ്റ് 16ന്
Monday, August 11, 2014 8:05 AM IST
ഡാര്‍ലിംഗ്ടണ്‍ : ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ചയും നടത്തിവരുന്ന മലയാളം കണ്‍വന്‍ഷനില്‍ കുടുംബസമേധം വന്നുപങ്കെടുക്കുവാനും അനുഗ്രഹങ്ങള്‍പ്രാപിപ്പാനും താന്‍ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുത്തും ക്രിസ്തീയ നവീകരണത്തില്‍ ഭാഗഭാക്കുകള്‍ ആകുവാനും ഏവരേയും സ്നേഹപൂര്‍വം ക്ഷണിച്ചു.

ഈ മാസത്ത കണ്‍വന്‍ഷന്‍ ഓഗസ്റ് 16ന് (ശനി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ നടക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച്, വചനപ്രഘോഷണം, കുമ്പസാരം, ദൈവസ്തുതി കീര്‍ത്തനങ്ങള്‍, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുര്‍ബാന,രോഗശാന്തി ശുശ്രൂഷ എന്നിവയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. കുര്യാക്കോസ് പൂണോലില്‍ വിസി 07459680341,01325 469400, റെജി മാത്യു 07552619237.

വിലാസം: ഇമൃാലഹ റശ്ശില ൃലൃേലമ രലിൃല,ഇമൃാലഹശലേര്ീിലി,ചൌിില്യൃഘമില, ഉമൃഹശിഴീി,ഉഘ3 9ജച.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍