മാഞ്ചസ്ററില്‍ മുട്ടുചിറ സംഗമം ഓഗസ്റ് 30ന്
Monday, August 11, 2014 8:05 AM IST
മാഞ്ചസ്റര്‍: പരിശുദ്ധാരൂപിയുടെ നാമഥേയത്തില്‍ ഏഷ്യയിലെ ഏക ഫൊറോന പള്ളി സ്ഥിതി ചെയ്യുന്ന മുട്ടുചിറയില്‍നിന്നുള്ള യുകെ നിവാസികള്‍ ഓഗസ്റ് 30ന് മാഞ്ചസ്ററില്‍ സംഗമിക്കും.

റവ. വര്‍ഗീസ് നടക്കല്‍ ഇതോടനുബന്ധിച്ച് തുര്‍ലോ സ്ട്രീറ്റിലെ സെന്റ് എഡ്വേര്‍ഡ്സ് ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.

ആറാമത് മുട്ടുചിറ കുടുംബ സംഗമമാണ് ഇത്തവണത്തേത്. മുട്ടുചിറയില്‍ വളരുകയും കോണ്‍വന്റില്‍ ചേരുന്നതുവരെ ജീവിക്കുകയും ചെയ്ത വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ഇതോടൊപ്പം ആഘോഷിക്കുന്നുണ്ട്.

സംഗമത്തിലേക്കും തിരുനാളാഘോഷത്തിലേക്കും ഹാന്‍സ് ജോസഫ് കല്ലകംപാടന്‍, ബിജു, ഡോണി കരോടന്‍,ജോണി കണിവേലില്‍ എന്നിവര്‍ എല്ലാ മുട്ടുചിറക്കാരെയും സ്വാഗതം ചെയ്തു.

വിലാസം: ട ഋറംമൃറ ഇവൌൃരവ ഠവൌൃഹീല ൃലല ഞൌവീെഹാല ങമിരവലലൃെേ ങ145ടഏ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍