ചെറുമുക്ക് കെഎംസിസി സ്നേഹസംഗമം നടത്തി
Monday, August 11, 2014 8:04 AM IST
ജിദ്ദ: ജിദ്ദയിലെ തിരൂരങ്ങാടി ചെറുമുക്ക് കെഎംസിസി പ്രവര്‍ത്തകര്‍ സ്നേഹസംഗമം നടത്തി. ശറഫിയ മക്ക ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് കെ.കെ. മുസ്തഫയുടെ അധ്യക്ഷതയില്‍ നടന്ന സംഗമം ഷരീഫ് ഫൈസി ഉദ്ഘാടനം ചെയ്തു.

സംഗമം നാട്ടിലെ റിലീഫ് പ്രവര്‍ത്തനങ്ങളും കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളും വിലയിരുത്തി. മലപ്പുറം ജില്ലാ കെഎംസിസിയുടെ സുരക്ഷാ സ്കീമില്‍ മുഴുവന്‍ ചെറുമുക്ക് നിവാസികളെയും പ്രവര്‍ത്തകരെയും മെംബര്‍മാരാക്കാന്‍ തീരുമാനിച്ചു. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന ക്രൂരമായ അക്രമത്തില്‍ സംഗമം നടുക്കം രേഖപ്പെടുത്തി.

ഇ.പി.ഇബ്രാഹീം, വി.പി.റഷീദ്, ഷമീം എന്നിവര്‍ പ്രസംഗിച്ചു. നാസര്‍ ചെറുമുക്ക് സ്വാഗതവും വി.പി.ലത്തീഫ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍