നാല് രാജ്യങ്ങളില്‍ നിന്നുമുള്ള വിവാഹ ബന്ധത്തിന് സൌദിയില്‍ വിലക്ക്
Monday, August 11, 2014 8:03 AM IST
ജിദ്ദ: ബംഗ്ളാദേശ്, പാകിസ്ഥാന്‍, മ്യാന്‍മര്‍, ആഫ്രിക്കന്‍ രാജ്യമായ ചാഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിവാഹബന്ധത്തിന് സൌദിയില്‍ വിലക്ക്. സ്വദേശികള്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യരുതെന്നാണ് നിര്‍ദ്ദേശം.

ഈ രാജ്യങ്ങളില്‍ നിന്നും സൌദിയില്‍ താമസമാക്കിയവരുടെ എണ്ണം പരിധി കവിഞ്ഞതാണ് നിരോധനത്തിന് ഇടയാക്കിത്. സര്‍ക്കാര്‍ നിശ്ചയിച്ച പരിധിയില്‍ കൂടുതല്‍ പേരാണ് ഈ രാജ്യങ്ങളില്‍ നിന്ന് സൌദിയിലെത്തുന്നത്.

ഇതുകൂടാതെ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരെ വിവാഹം ചെയ്യുന്നതിന് കര്‍ശന നിബന്ധനകള്‍ കൊണ്ടുവന്നിട്ടുണ്ട്. വിവാഹം കഴിക്കാനുദ്ദേശിക്കുന്ന വിദേശ വനിതക്ക് 25 വയസ് പൂര്‍ത്തിയായിരിക്കണം. രണ്ടാം വിവാഹമാണെങ്കില്‍ വിവാഹമോചനം നേടി ആറുമാസം പൂര്‍ത്തിയായിരിക്കണം തുടങ്ങിയവയാണ് നിബന്ധനകള്‍. സൌദിയില്‍ വിദേശി ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചതാണ് പുതിയ നടപടികള്‍ക്ക് പിന്നിലെ കാരണം. സൌദിയിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും വിദേശികളാണ്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍