സിഡ്നി കലോത്സവം ഓഗസ്റ് 16, 17 തീയതികളില്‍
Monday, August 11, 2014 8:02 AM IST
സിഡ്നി: ഓസ്ട്രേലിയന്‍ മലയാളി മൈഗ്രന്റ്സ് അസോസിയേഷന്‍ (അമ്മ) സിഡ്നിയിലെ ഗ്രാന്‍വില്‍ ടോവന്‍ഹളില്‍ ഓഗസ്റ് 16, 17 തീയതികളില്‍ സിഡ്നി കലോത്സവം സംഘടിപ്പിക്കുന്നു.

സിഡ്നിയില്‍ ഇത്തരത്തില്‍ ആദ്യമായി നടത്തുന്ന കലോത്സവത്തിനെ അഭ്യുദയകാംക്ഷികളും മാതാപിതാക്കളും ആവേശത്തോടെയാണ് വരവേറ്റിരിക്കുന്നത്.

രജനകല മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ഓഗസ്റ് 24ന് നൂറോളം കലാപ്രതിഭകള്‍ അണിയിച്ചൊരുക്കിയിരിക്കുന്ന കള്‍ച്ചറല്‍ നൈറ്റില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധി നിര്‍വഹിക്കും. തുടര്‍ന്ന് വര്‍ണശമ്പളമായ ആഘോഷങ്ങളോടെ കലോത്സവം കൊടിയിറങ്ങുന്നതുമായിരിക്കും.

ഇനിയും രജിസ്റര്‍ ചെയ്യപ്പെടാനാഗ്രഹിക്കുന്നവര്‍ ംംം.മാാമമൌൃമഹശമ.രീാ.മൌ ലൂടെ എത്രയുംവേഗം രജിസ്ട്രേഷന്‍ നടത്തണമെന്ന് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ക്രിസ് അന്റണി അഭ്യര്‍ഥിച്ചു.

എല്ലാ മലയാളി സഹോദരങ്ങളെയും കലോത്സവവേദിയിലേക്ക് അമ്മ ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജസ്റിന്‍ ആബേല്‍