കെ.പി ഉലഹന്നാന്‍ നിര്യാതനായി
Monday, August 11, 2014 8:02 AM IST
ലീഡ്സ്: ലീഡ്സ് ക്നാനായ കാത്തലിക് യൂണിറ്റ് മുന്‍ ജനറല്‍ സെക്രട്ടറി ഷിബു കൂടത്തിനാലിന്റെ പിതാവ് കെ.പി ഉലഹന്നാന്‍ (78) നിര്യാതനായി. സംസ്കാരം ഓഗസ്റ് 12ന് (ചൊവ്വ) ഉച്ചകഴിഞ്ഞ് രണ്ടിന് പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍.

ഭാര്യ: അന്നമ്മ പൂവത്താനത്ത് കൂടല്ലൂര്‍ കുടുംബാംഗം.

മറ്റുമക്കള്‍: ഷൈസി (ഇറ്റലി), ഷൈബി (റെഡിംഗ്). മരുമക്കള്‍: മാത്യു മണിമലപ്പുറത്ത് (ഇരവിമംഗലം), സാബു പ്ളാലവേലില്‍ (കോതനല്ലൂര്‍), ടിന പട്ടത്തുവെളിയില്‍ (കണ്ണങ്കര).

സഹോദരങ്ങള്‍: പരേതയായ മറിയക്കുട്ടി അന്നക്കുട്ടി, കെ.പി ഫിലിപ്പ്, കെ.പി ചാക്കോ, കെ.പി തോമസുകുട്ടി, കെ.പി കുര്യന്‍.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം