അന്നമ്മ തോമസ് നിര്യാതയായി
Monday, August 11, 2014 4:17 AM IST
ഡാളസ് : റാന്നി വാകത്താനം പുതുപറമ്പില്‍ പരേതനായ പി.സി.തോമസിന്റെ സഹധര്‍മ്മിണി അന്നമ്മതോമസ് (90) നിര്യാതയായി. സംസ്കാരം ഓഗസ്റ് 14 വ്യാഴം 11 മണിക്ക് വാകത്താനം ഇടമണ്‍ താബോര്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍.

പി.റ്റി.ചാക്കോ, ഏലിയാമ്മ മാത്യൂ (എല്ലാവരും ഡാളസില്‍) എന്നിവര്‍ മക്കളും, അച്ചാമ്മ ചാക്കോ, മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനായ റവ.മാത്യൂ ജോസഫ് എന്നിവര്‍ മരുമക്കളുമാണ്.
പരേത റാന്നി അഞ്ചുകുഴി ഉതിക്കമണ്ണില്‍ കുടുംബാംഗമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.റ്റി.ചാക്കോ : 914 735260533, 8174248494.

റിപ്പോര്‍ട്ട്: ഷാജി രാമപുരം