വേള്‍ഡ് മലയാളി കൌണ്‍സിലിന് പുതിയ ഗ്ളോബല്‍ സാരഥികള്‍
Saturday, August 9, 2014 8:47 AM IST
കോട്ടയം: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) പുതിയ ഗ്ളോബല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. കുമരകം ബാക്ക് വാട്ടേഴ്സ് റിപ്പിള്‍സില്‍ നടക്കുന്ന ഒമ്പതാം ദ്വൈവാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഓഗസ്റ് എട്ടിന് ഐകകണ്ഠേനയാണ് അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള ഗ്ളോബല്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ അജയകുമാര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

വി.സി. പ്രവീണ്‍ (ചെയര്‍മാന്‍), രാജു കുന്നക്കാട്ട് (വൈസ് ചെയര്‍മാന്‍, അയര്‍ലന്‍ഡ്), സിസിലി ജേക്കബ് (വൈസ് ചെയര്‍ പേഴ്സണ്‍, ആഫ്രിക്ക), എ.എസ്. ജോസ് (പ്രസിഡന്റ്, ബഹ്റിന്‍), ജോസ് എടാട്ടേല്‍ (വൈസ് പ്രസിഡന്റ്, സിറ്റ്സര്‍ലന്‍ഡ്), അഡ്വ. സിറിയക് തോമസ് (ജനറല്‍ സെക്രട്ടറി, ബാംഗളൂര്‍), ജോബിന്‍സണ്‍ കൊറ്റത്തില്‍ (ട്രഷറര്‍, സ്വിറ്റ്സര്‍ലന്‍ഡ്), മജു പേയ്ക്കല്‍ (അസോസിയേറ്റ് സെക്രട്ടറി, അയര്‍ലന്‍ഡ്), ജോളി തടത്തില്‍ (അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍, ജര്‍മനി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഓഗസ്റ് ഏഴിന് ആരംഭിച്ച സമ്മേളനം 10 ന് സമാപിക്കും.

ഡബ്ള്യുഎംസിക്ക് ആഗോള തലത്തില്‍ ഇന്ത്യ, യൂറോപ്പ്, ആഫ്രിക്ക, ഫാര്‍ ഈസ്റ്, മിഡില്‍ഈസ്റ്, അമേരിക്ക എന്നീ ആറു റീജിയണുകളിലായി 51 പ്രൊവിന്‍സുകളാണുള്ളത്. ഇന്ത്യ റീജിയന്റെ കീഴില്‍ പന്ത്രണ്ട് പ്രൊവിന്‍സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍