കെഎച്ച്എന്‍എ നോര്‍ത്ത് ടെക്സസ് സംഘടന രൂപീകരിച്ചു
Saturday, August 9, 2014 8:41 AM IST
ഡാളസ്: ഡാളസിലെ എല്ലാ ഹിന്ദുമത വിശ്വാസികളേയും പ്രായഭേദമന്യേ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടുകൂടി ഏതാനും യുവാക്കള്‍ ചേര്‍ന്ന് കെഎച്ച്എന്‍എ നോര്‍ത്ത് ടെക്സസ് എന്ന സംഘടനക്ക് രൂപം നല്‍കി.

സംഘടനയുടെ പുതിയ ഭാരവാഹികളായി മനോജ് ഗോപകുമാര്‍ (പ്രസിഡന്റ്), പ്രമോദ് നായര്‍ (വൈസ് പ്രസിഡന്റ്), സുധന്‍ രാമചന്ദ്രന്‍ (സെക്രട്ടറി), സായി ഭാസ്ക്കര്‍ (ജോ. സെക്രട്ടറി), സത്യന്‍ മേലേക്കലത്തില്‍ (ട്രഷറര്‍), മഹേഷ് പിളള (ജോ. ട്രഷറര്‍) എന്നിവരേയും ബോര്‍ഡ് അംഗങ്ങളായി ദീപക് വയല, രജിത് ലാല്‍ എന്നിവരേയും തെരഞ്ഞെടുത്തു.

ആദ്യയോഗത്തില്‍ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്തതോടൊപ്പം 2015 ജൂലൈയില്‍ ഡാളസില്‍ നടക്കുന്ന എട്ടാമത് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന് എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കുവാനും തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍