മാസ്ക് അപ്പ് സ്റേറ്റ് ഓണാഘോഷം സെപ്റ്റംബര്‍ 13 ന്
Saturday, August 9, 2014 8:40 AM IST
സൌത്ത് കരോലിന: മലയാളി അസോസിയേഷന്‍ ഓഫ് സൌത്ത് കരോലിന അപ്പ് സ്റേറ്റ് (മാസ്ക് അപ്പ് സ്റേറ്റ്) ഓണാഘോഷം സെപ്റ്റംബര്‍ 13ന് വിപുലമായ പരിപാടികളോടെ ഗ്രീന്‍വില്‍ വേദിക് സെന്‍ട്രലില്‍ നടക്കുമെന്ന് പ്രസിഡന്റ് സേതു നായര്‍, ട്രഷറര്‍ ബാബു തോമസ്, എക്സിക്യൂട്ടീവ് അംഗം വി.എസ് ജോസഫ് എന്നിവര്‍ അറിയിച്ചു.

ഭാരത കലര്‍പന സ്കൂള്‍ ഓഫ് ഇന്ത്യന്‍ കള്‍ച്ചര്‍ ആന്‍ഡ് ഫൈന്‍ ആര്‍ട്സ്, നൃത്താഞ്ജലി സ്കൂള്‍ ഓഫ് ഡാന്‍സ്, മുദ്ര സ്കൂള്‍ ഓഫ് ഡാന്‍സ്, പാര്‍വതി ചന്ദ്രശേഖര്‍ മ്യൂസിക് സ്കൂള്‍ എന്നിവര്‍ക്ക് പുറമെ മാസ്ക് അപ്പ് സ്റേറ്റ് കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും.

കലാപരിപാടികളുടെ നടത്തിപ്പിനായി ജോസ് മോടൂര്‍, സപ്ന തോമസ്, കൊച്ചുമോന്‍ നിരണം, സുമന്‍ വര്‍ഗീസ് എന്നിവര്‍ മേല്‍നോട്ടം വഹിക്കും. സ്വാദിഷ്ടമായ ഓണസദ്യയുടെ ഒരുക്കങ്ങള്‍ക്ക് ജോണ്‍ മാത്യൂസ് നേതൃത്വം നല്‍കും.