പ്രവാസി മലയാളി ഫെഡറേഷന്‍ 'പ്രവാസി സംഗമ'ത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Saturday, August 9, 2014 4:01 AM IST
ന്യൂയോര്‍ക്ക്: ഓഗസ്റ് 14 മുതല്‍ 17 വരെ കോട്ടയത്ത് നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ആഗോള കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബഷീര്‍ അമ്പലായി അറിയിച്ചു.

പ്രാവാസി മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 'പ്രാവസി മലയാളി സംഗമം' ഓഗസ്റ് 14 മുതല്‍ 17 വരെ കോട്ടയത്തു വച്ചാണ് നടത്തപ്പെടുന്നത്. സംഗമത്തോടനുബന്ധിച്ചു നടക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന വിവിധതരം പരിപാടികളെ കൂടാതെ കോട്ടയം ബസേലിയോസ് കോളേജ് സുവര്‍ണ്ണ ജൂബിലുടെ ഭാഗമായി പ്രവാസി മലയാളി ഫെഡറേഷന്റെയും ട്രാവന്‍കൂര്‍ മലയാളി കൌണ്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചരിത്ര പഠന ക്ളാസ്സുകളും, എക്സ്ബിഷനുകളും ക്രമീകരിച്ചിട്ടുണ്ട്.

കണ്‍വെന്‍ഷന്റെ വിജയത്തിലേക്ക് പ്രവര്‍ത്തിക്കാന്‍ ഇതിനോടകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി നേതാക്കളും പ്രവര്‍ത്തകരും എത്തിക്കഴിഞ്ഞതായി ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു. കൂടാതെ പ്രവാസി മലയാളി ഫെഡറേഷന്‍ കേരള ഘടകം എല്ലാ കാര്യങ്ങളിലും സജീവമായി രംഗത്തുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രമുഖ രാഷ്ട്രീയ, സാമൂഹികസാംസ്കാരിക, മത നേതാക്കള്‍ പങ്കെടുക്കുന്ന ഈ ചടങ്ങില്‍ വിദേശത്തും, സ്വദേശത്തുമുള്ള എല്ലാ പ്രവാസി മലയാളികളും, അഭ്യുദയ കാംക്ഷികളും ഇതൊരറിയിപ്പായി കരുതി വന്ന് സംബന്ധിച്ച് കണ്‍വെന്‍ഷന്‍ വിജയിപ്പിക്കണമെന്ന് സ്ഥാപകന്‍ മാത്യു മൂലേച്ചേരില്‍, മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ളോബല്‍ കണ്‍വെന്‍ഷന്‍ കോഓര്‍ഡിനേറ്റര്‍ ബഷീര്‍ അമ്പലായി, ഗ്ളോബല്‍ സെക്രട്ടറി ഷിബി നരമംഗലത്ത്, ട്രഷറര്‍ പി.പി ചെറിയാന്‍ മുതലായവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍ ജോര്‍ജ്