ടോമിന്‍ തച്ചങ്കരിക്കും, മുസ്തഫ സഫീറിനും ന്യൂയോര്‍ക്കില്‍ നല്‍കി
Saturday, August 9, 2014 3:59 AM IST
ന്യൂയോര്‍ക്ക്: ഐജി ടോമിന്‍ തച്ചങ്കരി ഐ. പി. എസ്സിനും, നീതി നിഷേധിക്കപ്പെടുന്ന അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി നിയമ സഹായ വാഗ്ദാനവുമായി അമേരിക്കയില്‍ എത്തിയിരിക്കുന്ന മുസ്തഫാ ആന്‍ഡ് അല്‍മാനാ ഇന്റര്‍നാഷണല്‍ ലോ ഫേമിന്റെ മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ സഫീറിനും, ഓഗസ്റ് മൂന്നാം തിയതി ഞായറാഴ്ച വൈകിട്ട് ഏഴിന് ന്യൂയോര്‍ക്കിലെ ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്റെറില്‍ വച്ച് വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കളുടെയും, സംഘടനാ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നടത്തിയ സ്വീകരണം ശ്രദ്ധേയമായിരുന്നു.

ഫോമയുടെ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, മറ്റു വിവിധ സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന സ്റാന്‍ലി കളത്തില്‍, ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ഡോ. ജേക്കബ് തോമസ്, അനിയന്‍ ജോര്‍ജ് എന്നിവരും, ഫൊക്കാനയുടെ നേതാക്കളായ ഫീലിപ്പോസ് ഫിലിപ്പ്, എം. കെ. മാത്യൂസ്, ഡോക്ടര്‍ ജോസ് കാനാട്ട് എന്നിവരും, ന്യൂയോര്‍ക്കില്‍ ഏറ്റവും അധികം അറിയപ്പെടുന്ന മലയാളികള്‍ക്ക് പ്രിയങ്കരനായ ഹ്യൂമന്‍ റൈറ്റ്സ് കമ്മിഷണര്‍ ജോര്‍ജ് തോമസ്, ഏഷ്യാനെറ്റിന്റെ ഡയറക്ടര്‍ രാജു പള്ളത്ത്, അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ഏറ്റവും അറിയപ്പെടുന്ന ഡോക്ടര്‍ എന്‍. പി. ഷീല, സാമൂഹിക സാംസ്ക്കാരിക അറിയപ്പെടുന്ന വര്‍ഗീസ് ചുങ്കത്തില്‍, ജോണ്‍ പോള്‍, സാനി അംബൂക്കല്‍, ജോര്‍ജ് കൊട്ടാരം, ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന സംഘടനകളില്‍ ഒന്നായ കേരള സമാജം ഓഫ് ഗ്രെയിറ്റര്‍ ന്യൂയോര്‍ക്കിന്റെ മുന്‍ പ്രസിഡന്റുമാരായ സണ്ണി പണിക്കര്‍, വര്‍ഗീസ് ലൂക്കോസ്, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിസ്റ് ഓഫ് യോങ്കെഴ്സ് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന അലക്സ് തോമസ്. ജോര്‍ജ്കുട്ടി ഉമ്മന്‍, ജോര്‍ജ് ഉമ്മന്‍, ന്യൂയോര്‍ക്ക് പോലീസ്
ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും റിട്ടയര്‍ ആയ പോലീസ് ഓഫീസര്‍ റിനു രാജന്‍, ടൈസന്‍ സെന്റെറിന്റെ ഉടമയായ പാസ്റര്‍ വര്‍ക്കി, തുടങ്ങി നിരവധി മലയാളി നേതാക്കള്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി.

ഡോക്ടര്‍ എന്‍. പി. ഷീല, ഹ്യൂമന്‍ റൈറ്റ്സ് കമ്മിഷണര്‍ ജോര്‍ജ് തോമസ്, തോമസ് കൂവള്ളൂര്‍ എന്നിവര്‍ വിശിഷ്ടാഥിതികള്‍ക്ക് ആശംസകള്‍ നേരുകയും, അതോടൊപ്പം അവരുടെ കഴിവുകള്‍ പരമാവധി സമൂഹത്തിന്റെയും, രാജ്യത്തിന്റെയും നന്മക്കുവേണ്ടി പ്രയോജനപ്പെടുത്തണമെന്നു ആഭ്യര്‍ത്ഥിക്കുകയും ചെയ്തു. തോമസ് കൂവള്ളൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം