ബ്രിസ്ബനില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രദിനാഘോഷം ഓഗസ്റ് 16 ന്
Friday, August 8, 2014 7:09 AM IST
ബ്രിസ്ബന്‍: ബ്രിസ്ബന്‍ മലയാളികള്‍ ഇന്ത്യന്‍ സ്വാതന്ത്യ്രദിനം ആഘോഷിക്കുന്നു. അങ്കമാലി അയല്‍ക്കൂട്ടമാണ് വിവിധ കലാ, സാംസ്കാരിക പരിപാടികളോടുകൂടിയ സ്വാതന്ത്യ്രദിനാഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഓഗസ്റ് 16ന് (ശനി) രാവിലെ 10ന് ഇപ്സ് വിച്ച് ക്യൂന്‍സ് പാര്‍ക്കില്‍ (10 അ, ങശഹളീൃറ ടൃലല, കുംശരവ) നടക്കുന്ന ആഘോഷങ്ങളിലേക്ക് സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്തു.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രോഗ്രാം കണ്‍വീനര്‍മാരായ ഷാജി തേക്കാനത്ത് 040 135 2044, സിജോ ജോസ് 041 143 1636, ജോബി മാഞ്ഞൂരാന്‍ 041 257 1943, തോമസ് ജോസഫ് 040 197 7753, ഹണി പൈനാടത്ത് 042 626 2001 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോളി കരുമത്തി