ശനിയാഴ്ച സാഹിത്യ സല്ലാപത്തില്‍ 'പരിഭാഷകളെ'ക്കുറിച്ച് ചര്‍ച്ച
Friday, August 8, 2014 5:08 AM IST
ഡാളസ്: ഓഗസ്റ് ഒന്‍പതാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന എണ്‍പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ കേരളത്തിന്റെ പ്രിയ പുത്രിയും, പ്രമുഖ അമേരിക്കന്‍ മലയാളിയും, ഇന്റര്‍നാഷണല്‍ മലയാളം ഇന്സ്റിറ്റൂട്ടിന്‍റെ പരിഭാഷാ വിഭാഗം കണ്‍വീനറും, വിശ്വപ്രസിദ്ധമായ 'ഡോട്ടേഴ്സ് ഓഫ് കേരള' എന്ന പുസ്തകത്തിന്റെ പരിഭാഷകയും ഡോ. ആര്‍. ഇ. ആഷറുമായി ചേര്‍ന്ന് ബഷീറിന്‍റെ 'എന്റുപ്പാപ്പായ്ക്കൊരാന.....' തുടങ്ങി മൂന്നു പുസ്തകങ്ങളുടെ പരിഭാഷകയുമായ ശ്രീമതി അച്ചാമ്മ ചന്ദര്‍ശേഖരായിരിക്കും 'പരിഭാഷകള്‍' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. മലയാള ഭാഷയില്‍ നിന്ന് വിദേശ ഭാഷകളിലേയ്ക്കും വിദേശഭാഷകളില്‍ നിന്ന് മലയാളത്തിലേയ്ക്കും പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തുവാന്‍ നടന്നു വരുന്ന പരിശ്രമങ്ങളെക്കുറിച്ച് അറിയുവാന്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഓഗസ്റ് രണ്ടാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച എഴുപത്തിയൊന്‍പതാമത് അമേരിക്കന്‍മലയാളി സാഹിത്യസല്ലാപത്തില്‍ സുപ്രസിദ്ധ മലയാള കവിയും ഇരിങ്ങാലക്കുട ക്രൈസ്റ് കോളേജിലെയും തൃശൂര്‍ സെന്റ് തോമസ് കോളേജിലെയും 'ആംഗലേയ ഭാഷാ വിഭാഗം' അദ്ധ്യാപകനുമായിയുന്ന കെ. വി. ബേബിമാഷിന്റെ നേതൃത്വത്തില്‍ 'ചൊല്‍ക്കാഴ്ച' നടത്തുകയുണ്ടായി. കേരളത്തില്‍ നിന്ന് കവി സെബാസ്റ്യനെ കൂടാതെ അമേരിക്കയില്‍ നിന്നും ധാരാളം മലയാളകവികള്‍ ഈ ചൊല്‍ക്കാഴ്ചയില്‍ പങ്കെടുത്ത് കവിതകള്‍ അവതരിപ്പിക്കുകയുണ്ടായി. പ്രബന്ധാവതരണവും തുടര്‍ന്ന് നടത്തിയ കവിതാവതരണങ്ങളും വളരെ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായിരുന്നു.

ചെറിയാന്‍ കെ. ചെറിയാന്‍, മനോഹര്‍ തോമസ്, പ്രൊഫ. എം. ടി. ആന്റണി, സന്തോഷ് പാലാ, ഡോ. തെരേസാ ആന്റണി, എം. സി. ചാക്കോ മണ്ണാര്‍ക്കാട്ടില്‍, എ. സി. ജോര്‍ജ്ജ്, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ഡോ. എന്‍. പി. ഷീല, പ്രിയാ ഉണ്ണികൃഷ്ണന്‍, ഡോ. ആനി കോശി, സിറിയക് സ്കറിയ, ജോസഫ് മാത്യു (രാജു), എസ്. കെ. പഴയമ്പള്ളില്‍, മൈക്ക് മത്തായി, കെ. കെ. ജോണ്‍സന്‍, സജി കരിമ്പന്നൂര്‍, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, പി. വി. ചെറിയാന്‍, പ്രിന്‍സ് മര്‍കോസ്, മാത്യു മൂലേച്ചേരില്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ധാരാളം കേഴ്വിക്കാരും ഉണ്ടായിരുന്നു.

അടുത്ത ശനിയാഴ്ചയിലെ (08/16/2014) അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'ഐ. ഇസ്താക്ക്സാര്‍' അനുസ്മരണം ആയിരിക്കും നടത്തുക.

അച്ചാമ്മ ചന്ദര്‍ശേഖരനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ളവര്‍ക്ക് താഴെകൊടുത്തിരിക്കുന്ന വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. ംംം.അരവമാാമഇവമിറലൃ.രീാ വു://അരവമാാമഇവമിറലൃ.യഹീഴുീ.രീാ

2014 ഓഗസ്റ് ഒന്ന് മുതല്‍ സാഹിത്യ സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ വിളിക്കേണ്ട ടെലിഫോണ്‍ നമ്പര്‍ മാറിയിട്ടുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍! നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ , ഴൃമരലുൌയ@്യമവീീ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395. ഖീശി ൌ ീി എമരലയീീസ വു://ംംം.ളമരലയീീസ.രീാ/ഴൃീൌു/142270399269590/

റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍