കെസിഎസ് ഒളിംപിക്സ് 2014 ഓഗസ്റ് 23 ന്
Thursday, August 7, 2014 8:06 AM IST
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ കായിക മാമാങ്കമായ ഒളിമ്പിക്സ് 2014 ഓഗസ്റ് 23ന് (ശനി) മോട്ടന്‍ ഗ്രോവിലുള്ള സെന്റ് പോള്‍ വുഡ്സില്‍ നടക്കും.

വിവിധ ഫൊറോനകളുടെ നേതൃത്വത്തില്‍ വാശിയേറിയ വോളിബോള്‍, ഫുട്ബോള്‍, ബാസ്ക്കറ്റ് ബോള്‍, വടംവലി, ഓട്ടം, നടത്തം, കസേരകളി, ത്രോബോള്‍ ഉള്‍പ്പെടെ വിവിധ കായിക മത്സരങ്ങള്‍ക്ക് ഒളിംപിക്സ് വേദിയാകുന്നതാണെന്ന് കെസിഎസ് പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം അറിയിച്ചു.

കായിക മത്സരങ്ങള്‍ക്ക് മുന്‍പ് ഫൊറോന അടിസ്ഥാനത്തിലുള്ള മാര്‍ച്ച് പാസ്റ് രാവിലെ ഒമ്പതിന് ആരംഭിക്കും. കെസിഎസിന്റെ ഏറ്റവും മികച്ച ഔട്ട്ഡോര്‍ പരിപാടിയായ ഒളിംപിക്സിന്റെ നടത്തിപ്പിന് ഔട്ട്ഡോര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ സജീകരണങ്ങളാണ് നടത്തിവരുന്നത്. വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിജയികള്‍ക്കുള്ള ട്രോഫികള്‍ അന്നേ ദിവസം തന്നെ വിതരണം ചെയ്യുന്നതായിരിക്കും.

എല്ലാ കെസിഎസ് അംഗങ്ങളും കായിക മാമാങ്കത്തില്‍ പങ്കെടുക്കണമെന്ന് കെസിഎസ് ഭരണ സമിതി അഭ്യര്‍ഥിച്ചു. ഒളിംപിക്സ് 2014 കെസിഎസ് ഭാരവാഹികളായ ജെസ്മോന്‍ പുറമഠത്തില്‍, ജൂബി വെന്നലശേരി, ബാബു തൈപ്പറമ്പില്‍, ജെസ്റിന്‍ തെങ്ങനാട്ട്, ഔട്ട്ഡോര്‍ കമ്മിറ്റി ചെയര്‍മാന്‍ ജയിംസ് കോലടി, അംഗങ്ങളായ കുഞ്ഞുമോന്‍ കല്ലിടുക്കി, ജേക്കബ് മണ്ണാര്‍ക്കാട്ടില്‍, എബി തെക്കേമ്യാലില്‍, സുനില്‍ കോയിത്തറ, വിവിധ ഫൊറോനാ കോഓര്‍ഡിനേറ്റേഴ്സ് എന്നിവര്‍ നേതൃത്വം നല്‍കും. ജൂബി വെന്നലശേരി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം