സ്വിറ്റ്സര്‍ലന്‍ഡിലെ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പെരുന്നാള്‍ ഓഗസ്റ് 24 ന്
Thursday, August 7, 2014 8:02 AM IST
സൂറിച്ച്: സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ വലിയ പെരുന്നാള്‍ ഓഗസ്റ് 24ന് (ഞായര്‍) ആഘോഷിക്കും. യാക്കോബായ സുറിയാനി സഭയുടെ മധ്യയുറോപ്പ് മെത്രാപോലിത്ത മാര്‍ കുര്യാക്കോസ് തെയോഫിലോസ് തിരുമേനി മുഖ്യകാര്‍മികനായിരിക്കും.

തിരുനാളിനോട് മുന്നോടിയായി രാവിലെ 9.25ന് തിരുമേനിക്ക് ഇടവകാംഗങ്ങള്‍ ഊഷ്മള സ്വീകരണം നല്‍കും. തുടര്‍ന്ന് പ്രഭാത നമസ്കാരം ആരംഭിക്കും. 10.15 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന. 11.30 ന് പ്രത്യേകമായ മധ്യസ്ഥ പ്രാര്‍ഥന, തുടര്‍ന്ന് തിരുമേനിയുടെ പെരുന്നാള്‍ സന്ദേശം. 12.30ന് ലേലം ആരംഭിക്കും. (ലേലത്തിനുള്ള വസ്തുവകകള്‍ വിശ്വാസികള്‍ തന്നെയാണ് കൊണ്ടുവരുന്നത്.) ഒരു മണിക്കുള്ള നേര്‍ച്ച സദ്യയോട് കൂടി പെരുന്നാള്‍ സമാപിക്കും.

പെരുനാളില്‍ സംബന്ധിച്ച് അനുഗ്രഹം അപേഷിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ എല്ലാ വിശ്വാസികളെയും വികാരി കുര്യാക്കോസ് കൊള്ളന്നൂര്‍ അച്ചനും ഇടവക കമ്മിറ്റിയും ക്ഷണിച്ചു.

വിശദ വിവരങ്ങള്‍ക്ക്: അവിരാച്ചന്‍ കാഞ്ഞിരക്കാട്ട് 0043 699 171 462 38, ഷാജി മുടകരയില്‍ 0041 76 596 6016

സ്ഥലത്തിന്റെ വിലാസം: ക്രിസ്റ്കതോലിഷേ കീര്‍ഹെ, ഷ്ലോസ് റെയിന്‍സ്ട്രാസെ 9, 5013 നീദര്‍ഗോസ്ഗെന്‍.

റിപ്പോര്‍ട്ട്: ജോബി ആന്റണി