വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ് 30ന്
Thursday, August 7, 2014 8:01 AM IST
ന്യൂയോര്‍ക്ക്: നാല്‍പ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ ഗ്രീന്‍ബര്‍ഗ് വെസ്റ് ഹാര്‍ട്സ് ഡെയില്‍ അവന്യൂവിലുള്ള വുഡ്ലാന്‍ഡ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഓഗസ്റ് 30ന് രാവിലെ 11ന് വിഭവസമൃദ്ധമായ സദ്യയോടെ ഓണാഘോഷത്തിനു തുടക്കം കുറിക്കും. തുടര്‍ന്നു താലപ്പൊലിയോടും വാദ്യമേളത്തോടെയുമുള്ള ഘോഷയാത്രക്കും വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിനുശേഷം വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആരംഭിക്കും. കേരളത്തില്‍നിന്നെത്തുന്ന പ്രമുഖ സിനിമാ-സീരിയല്‍ നടന്‍ രാജ് ബബറിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം താരങ്ങള്‍ അവതരിപ്പിക്കുന്ന സൂര്യ സായാഹ്നം എന്ന നൃത്ത സംഗീത ഹാസ്യ കലാപരിപാടിയാണ് ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകത.

ആഘോഷ സ്ഥലം: വുഡ് ലാന്‍ഡ് ഹൈസ്കൂള്‍ 475 വെസ്റ് ഹാര്‍ട്സ് ഡെയില്‍ അവന്യു, ഹാര്‍ട്സ്ഡെയില്‍, ന്യൂയോര്‍ക്ക് 10530.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയി ഇട്ടന്‍ (കോഓര്‍ഡിനേറ്റര്‍) 914 564 1702, കുറൂര്‍ രാജന്‍ (പ്രസിഡന്റ്) 914 760 9525, ശ്രീകുമാര്‍ ഉണ്ണിത്താന്‍ 914 886 2655, രാജ് തോമസ് 914 924 2611, രാജന്‍ ടി. ജേക്കബ് 914 882 8174, കെ.ജി ജനാര്‍ദ്ദനന്‍ 914 843 7422, കെ.ജെ ഗ്രിഗരി 914 636 8679.