നിയമ ലംഘകര്‍ക്കെതിരെ പരിശോധന ശക്തമാക്കാന്‍ തീരുമാനം
Thursday, August 7, 2014 7:57 AM IST
ദമാം: സൌദിയില്‍ നിയമ ലംഘകരെ കണ്െടത്തുന്നതിനുള്ള പരിശോധന ശക്തമാക്കാന്‍ സൌദി തൊഴില്‍ മന്ത്രാലയവും സൌദി ആഭ്യന്തര മന്ത്രാലയവും തീരുമാനിച്ചു. റിയാദില്‍ തൊഴില്‍ മന്ത്രാലയ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് തിരുമാനം.

സൌദി തൊഴില് ഡപ്യുട്ടി മന്ത്രി ഡോ. മുഫ്രിജ് അല്‍ ഹുഖ്ബാനി, സൌദി പോലീസ് മേധാവി, ഉപമേധാവി കേണല്‍ ജംആന്‍ അല്‍ ഗാംന്തി, സൌദി ഡപ്യൂട്ടി ജവാസാത്ത് മേധാവി കേണല്‍ സഅദ് അല അസ്കര്‍, സൌദി തൊഴില്‍ മന്ത്രാലയ ആസൂത്രണവിഭാഗം മേധാവി സാമി അല്‍ ഹമുദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

തൊഴില്‍ മേഖല നിയമപരമാക്കുന്നതിന്റെ ഭാഗമായി സൌദി, തൊഴില്‍ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സഹകരിച്ച് ശക്തമായ പരിശോധന നടത്താന്‍ തീരുമാനിച്ചു, പരിശോധനക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനും സ്ഥാപനങ്ങളില്‍ തൊഴില്‍ മന്ത്രാലയവും പൊതു സ്ഥലങ്ങളിലും റോഡുകളില്‍ ആഭ്യന്തര മന്ത്രലായവും പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചു.

തൊഴിലാളി അപ്രത്യക്ഷമാകുന്ന വേളയില്‍ ഉടന്‍തന്നെ തൊഴിലുടമ അടുത്ത പോലീസ് സ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ഇരു മന്ത്രാലയവും ആവശ്യപ്പെട്ടു.

യഥാര്‍ഥ തൊഴിലുടമയുടെ പക്കല്‍ അല്ലാതെ തൊഴിലാളി ജോലി ചെയ്യുന്നതായി കണ്െടത്തിയാല്‍ യഥാര്‍ഥ തൊഴിലുടമയ്ക്കും തൊഴിലാളിക്കും ശിക്ഷ ഉറപ്പുവരുത്തുമെന്നും അറിയിപ്പില്‍ പറയുന്നു.

ഒളിച്ചോടിയ തൊഴിലാളിയെ കുറിച്ച് പോലീസ് സ്റ്റേഷനുകളില്‍ വിവരം നല്‍കുന്ന ഘട്ടത്തില്‍ തൊഴിലാളിയില്‍നിന്നും സാമ്പത്തിക ഇടപാടുകള്‍ വക വച്ചു കിട്ടാനുണ്ടങ്കില്‍ അവ സംബന്ധിച്ചു പരാതിപ്പെടേണ്ടതാണ്. ഇത്തരം ഘട്ടങ്ങളില്‍ തൊഴിലുടമയെ അറിയിക്കാതെ തൊഴിലാളിയെ നാടുകടത്താന്‍ പാടില്ലന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതകളുമായി തൊഴിലാളികള്‍ ഒളിച്ചോടുന്നതായി വ്യാപക പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം