ഗീതാമണ്ഡലത്തിന്റെ രാമായണമാസ പരിസമാപ്തി ഓഗസ്റ് 16-ന്
Thursday, August 7, 2014 5:17 AM IST
ഷിക്കാഗോ: ഗീതാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയില്‍ നടന്നുവരുന്ന രാമായണവായനയുടെ പരിസമാപ്തി ഓഗസ്റ് 16-ന് ശനിയാഴ്ച ഹാനോവര്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന ഗീതാമണ്ഡലം സെന്ററില്‍ വെച്ച് (7020 ആമൃൃശിഴീി ഞീമറ, ഒമ്ിീലൃ ജമൃസ, കഘ 60133) നടത്തപ്പെടുന്നു.

ഒരുമാസം മുഴുവന്‍ നീണ്ടുനിന്ന രാമായണ പാരായണത്തില്‍ കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ വളരെയധികം ജനപങ്കാളിത്തം ഉണ്ടായി എന്നത് വളരെ കൃതാര്‍ത്ഥത ഉളവാക്കുന്നതാണെന്ന് പ്രസിഡന്റ് ജയ്ചന്ദ്രന്‍ അറിയിച്ചു.

ഓഗസ്റ് 16-ന് ശനിയാഴ്ച വൈകിട്ട് ആറു മുതല്‍ പ്രത്യേക പൂജകളും, രാമായണ വായന പരിസമാപ്തിയും, രാമായണ സന്ദേശങ്ങളെക്കുറിച്ച് ഗോപാലകൃഷ്ണന്റെ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. തദവസരത്തില്‍ എല്ലാ ഹിന്ദുമത വിശ്വാസികളേയും ഗീതാമണ്ഡലം സാദരം ക്ഷണിച്ചുകൊള്ളുന്നു.

ഈവര്‍ഷത്തെ അഷ്ടമിരോഹിണി മഹോത്സവം വളരെ വിപുലമായ രീതിയില്‍ സെപ്റ്റംബര്‍ 14-ന് ഞായറാഴ്ച മൂന്നു മുതല്‍ ഗീതാമണ്ഡലം സെന്ററില്‍ വെച്ച് ആഘോഷിക്കുന്നതാണ്. ഗീതാമണ്ഡലത്തിന്റെ ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 13-ന് ശനിയാഴ്ച ഡെസ്പ്ളെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ആറു മുതല്‍ കൊണ്ടാടുന്നതാണ്. എല്ലാ മലയാളി സുഹൃത്തുക്കളേയും ഓണാഘോഷപരിപാടികളിലേക്ക് ഗീതാമണ്ഡലം സ്വാഗതം ചെയ്യുന്നു.

വാര്‍ഷിക പിക്നിക്ക് ഓഗസ്റ് 23-ന് ശനിയാഴ്ച രാവിലെ 11 മുതല്‍ ഗ്ളെന്‍വ്യൂവിലുള്ള വില്ലോ പാര്‍ക്കില്‍ വെച്ച് (2600 ഏൃലലിീീംറ ഞീമറ, ഏഹല്ിശലം, കഘ) നടത്തും. കുടുംബസമേതം എല്ലാവരേയും ഗീതാമണ്ഡലത്തിന്റെ രാമായണ വായന സമാപ്തി, പിക്നിക്ക്, ഓണാഘോഷം, അഷ്ടമി രോഹിണി ആഘോഷങ്ങള്‍ എന്നീ പരിപാടികളിലേക്ക് ഗാതാമണ്ഡലം കമ്മിറ്റി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയ് ചന്ദ്രന്‍ (847 361 7653), ബൈജു മേനോന്‍ (847 749 7444), അജി പിള്ള (847 899 1528).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം