ഹഡ്സന്‍വാലി മലയാളി അസോസിയേഷന്‍ പിക്നിക് നടത്തി
Wednesday, August 6, 2014 8:10 AM IST
ന്യൂയോര്‍ക്ക്: ഹഡ്സന്‍വാലി മലയാളി അസോസിയേഷന്റെ 2014 ലെ വാര്‍ഷിക പിക്നിക് റോക്ക്ലാന്റ് കൌണ്ടിയിലുള്ള സ്റേറ്റ് പാര്‍ക്കില്‍ ഓഗസ്റ് രണ്ടിന് പൂര്‍വാധികം ഭംഗിയായി നടത്തി.

പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തില്‍ രാവിലെ 11 ന്് പിക്നിക് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജയപ്രകാശ് നായര്‍ എല്ലാവരെയും സ്വാഗതം ചെയ്തു. ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ കുര്യാക്കോസ് തര്യന്‍, ട്രഷറര്‍ മത്തായി പി. ദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

പിക്നിക് കോഓര്‍ഡിനേറ്റര്‍ അലക്സ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ വിവിധയിനം കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുകയും വളരെയധികം ആളുകള്‍ പങ്കെടുക്കുകയും ചെയ്തു. ലൈസി അലക്സ്, അലക്സ് തോമസ്, ഇന്നസന്റ് ഉലഹന്നാന്‍ എന്നിവര്‍ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.

നാടന്‍ വിഭവങ്ങള്‍ക്ക് പുറമേ ബാര്‍ബിക്യുവും രാവിലെ മുതല്‍ ഉണ്ടായിരുന്നു. ബാര്‍ബിക്യു ചെയ്യുന്നതിനും മറ്റും സഹായിച്ചത് ചാള്‍സ് ആന്റണി, മലയാളം സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടഞ്ചിറ, പ്രസിഡന്റ് ഇലക്ട് ഷാജി വെട്ടം, കമ്മിറ്റി അംഗം ചെറിയാന്‍ ഡേവിഡ് എന്നിവരാണ്.

വിവിധ മത്സരത്തില്‍ പങ്കെടുത്ത വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റീ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, അസോസിയേറ്റ് സെക്രട്ടറി ജോസഫ് കുരിയാപ്പുറം, ഓഡിറ്റര്‍ വര്‍ഗീസ് ഒലഹന്നാന്‍, അസോസിയേഷന്റെ മറ്റു ഭാരവാഹികള്‍ വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫികളും നല്‍കി. അവിസ്മരണീയമായ ഒരു ദിനം ഒരുക്കിയതിനു അസോസിയേഷന്‍ ഭാരവാഹികളെ പങ്കെടുത്തവര്‍ അനുമോദിച്ചു.

ഓഗസ്റ് 30ന് റോക്ക്ലാന്റ് കൌണ്ടിയില്‍ റോക്ക്ലാന്റ് സോള്‍ജിയേഴ്സ് ക്ളബിന്റെ നേതൃത്വത്തില്‍ നടത്തുന്ന വോളിബോള്‍ ടൂര്‍ണമെന്റ് വിജയിപ്പിക്കുന്നതിന് ഹഡ്സന്‍ വാലി മലയാളി അസോസിയേഷന്റെ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുകയും ഒരു ചെക്ക് സംഭാവനയായി ടൂര്‍ണമെന്റിനു നേതൃത്വം നല്‍കുന്നവരില്‍ ഒരാളായ ജ്യോതിഷിനു അസോസിയേഷന്‍ പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തില്‍ കൈമാറുകയും ചെയ്തു.

വൈകിട്ട് അഞ്ചിന് ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള എല്ലാവര്‍ക്കും നന്ദി പറഞ്ഞു. പ്രത്യേകിച്ച് ഭക്ഷണം തയാറാക്കിയവരില്‍ റെജിന ജെയിംസ്, ഇന്നസെന്റ് ഉലഹന്നാന്‍, തോമസ് ഏലിയാസ്, ജോണ്‍ യോഹന്നാന്‍ എന്നിവര്‍ക്ക് പ്രത്യേകം നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ