ബര്‍ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ളോബല്‍ കോണ്‍ഫറന്‍സിന് ഓഗസ്റ് ഏഴിന് വൈകുന്നേരം കുമരകത്തു തിരിതെളിയും.
കുമരകം ബാക്ക്വാട്ടര്‍ റിപ്പിള്‍സില്‍ നടക്കുന്ന നാലുദിന സമ്മേളനത്തില്‍ എന്‍ആര്‍കെ ഫെസ്റ്, 51 നിര്‍ധന യുവതി യുവാക്കളുടെ സമൂഹ വിവാഹം, കേരള ബിസിനസ് അവാര്‍ഡ് എന്നിവയ്ക്കു പുറമെ ഓണാഘോഷം, കേരളത്തിന്റെതായ കലാരൂപങ്ങള്‍, റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന സ്റേജ്ഷോ, ഐഡിയ സ്റാര്‍ സിംഗര്‍ താരങ്ങളുടെ ഗാനമേള തുടങ്ങിയവ അരങ്ങേറും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, അനൂപ് ജേക്കബ്, വി.എസ്. ശിവകുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക കലാ രംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഇറ്റലി, ഹംഗറി അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ആഫ്രിക്ക, ന്യൂസിലാന്‍ഡ്, ഗള്‍ഫ്, സിംഗപ്പൂര്‍ തുടങ്ങി മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നായി 1500 ഓളം പേര് സംഗമത്തിന് എത്തിച്ചേരും.സമ്മേളനത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.
മുന്ഗ്ളോബല് ചെയര്മാന് സോമന് ബേബി, ഗ്ളോബല്‍ ചെയര്മാന് ജോളി തടത്തില്‍, ഗ്ളോബല്‍ പ്രസിഡന്റ് എം. എസ്. ജോസ്, ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി ഡോ പോളി മാത്യു അറമ്പന്‍കുടി, കണ്‍വീനര്‍ അഡ്വ. സിറിയക് തോമസ്, വി.സി. പ്രവീണ്‍, അനോജ്കുമാര്‍, മോഹന്‍ എടയ്ക്കാട്, സി.ആര്. സുരേഷ് തുടങ്ങിയവരാണ് കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നത്. സമ്മേളനം ഓഗസ്റ് 10 ന് സമാപിക്കും.
ഡബ്ള്യുഎംസിക്ക് ആഗോള തലത്തില്‍ ആറു റീജിയനുകളിലായി അന്‍പത്തിയൊന്ന് പ്രോവിന്‍സുകളാണുള്ളത്. ഇന്ത്യയില്‍തന്നെ പന്ത്രണ്ട് പ്രോവിന്സുകള് പ്രവര്‍ത്തിക്കുന്നുണ്ട്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍