അന്നമ്മ പിള്ളൈയുടെ സംസ്കാരം ഓഗസ്റ് 15 ന് ജര്‍മനിയില്‍
Wednesday, August 6, 2014 7:55 AM IST
കൊളോണ്‍: ഹൃദയാഘാതംമൂലം ജൂലൈ 29 ന് നിര്യാതയായ അന്നമ്മ പിള്ളൈയുടെ (67) സംസ്കാരം കൊളോണ്‍ വെസ്ലിംഗില്‍ നടക്കും. സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ് 15 ന് (വെള്ളി) രാവിലെ പത്തിന് കൊളോണ്‍ വെസ്ലിംഗിലെ സെന്റ് അന്ത്രയാസ് ദേവാലയത്തില്‍ (ഋശരവവീഹ്വലൃ ടൃ. 66, 50389 ണലലൈഹശിഴ) നടക്കുന്ന ദിവ്യബലിയോടു കൂടി ആരംഭിച്ച് സംസ്കാരം കെല്‍ഡനിഷ് സെമിത്തേരിയില്‍. (എൃശലറവീള ഗലഹറലിശരവ)

ചങ്ങനാശേരി വെരൂര്‍ മണക്കുന്നേല്‍ കുടുംബാംഗമാണ് പരേത. ഭര്‍ത്താവ് പുനലൂര്‍ സ്വദേശി ജനാര്‍ദ്ദനന്‍ പിള്ളൈ.

മക്കള്‍: ഷാജി പിള്ളൈ, സില്‍വിയാ തൈസന്‍. മരുമകന്‍: ഡേവിഡ് തൈസന്‍. പേരക്കുട്ടികള്‍. ജാരുണ്‍, നവീന്‍.

1964 ല്‍ ജര്‍മനിയിലെത്തിയ അന്നമ്മ 35 വര്‍ഷം കൊളോണ്‍ ബയന്താള്‍ അന്റോണിയോസ് ആശുപത്രിയില്‍ നഴ്സായി ജോലി നോക്കിയശേഷം കൊളോണ്‍ വെസ്ലിംഗില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍