കോഴഞ്ചേരി സംഗമം ഹൂസ്റണില്‍ ഓഗസ്റ് ഒമ്പതിന്
Wednesday, August 6, 2014 4:50 AM IST
ഹൂസ്റണ്‍: പതിമൂന്നമത് കോഴഞ്ചേരി വാര്‍ഷിക സംഗമവും പൊതുയോഗവും കോണ്‍ഫറന്‍സും ഓഗസ്റ് ഒമ്പതിന് വൈകുന്നേരം 4.30ന് ഹൂസ്റണിലെ സ്റാഫോര്‍ഡിലുള്ള ഗസല്‍ ഇന്ത്യാ കേഫ് റസ്ററന്റില്‍ നടക്കുമെന്ന് പ്രവര്‍ ത്തകസമിതി അറിയിച്ചു. വൈകുന്നേരം 4.30 മുതല്‍ 8.30 വരെ നടക്കുന്ന വൈവിധ്യമേറിയ പരിപാടിയില്‍ അമേരിക്കയിലെ നാനാഭാഗത്തുമുള്ള കോഴഞ്ചേരി സംഗമം പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ്. കോഴഞ്ചേരിയില്‍ നിന്നും അതിന്റെ സമീപ പ്രദേശങ്ങളില്‍ നിന്നും അമേരിക്കയില്‍ കുടിയേറിയവരുടെയും അവിടങ്ങളില്‍ വേരുകളുള്ളവരുടെയും ഒരു സംയുക്ത ദേശീയ സംഘടനയാണ് കോഴഞ്ചേരി സംഗമം.

പതിമൂന്നാമത് കോഴഞ്ചേരി സംഗമത്തിലെ പരിപാടികളിലെ മുഖ്യഇനം പൊതുയോഗവും വിഭവ സമൃദ്ധമായ സദ്യയുമാണ്. ആഘോഷ പരിപാടികളില്‍ സംബന്ധിക്കാന്‍ താത്പര്യമുള്ളവര്‍ ശശിധരന്‍ നായര്‍: 832 860 0371, അലക്സ് അലക്സാണ്ടര്‍: 215 266 6233, ബേബികുട്ടി : 713 906 8068 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: എ.സി ജോര്‍ജ്