സൌഹൃദ ദിനം പുണ്യദിനമാക്കി കെസിവൈഎല്‍ ഇറ്റലി റിജിയന്‍ മാതൃകയായി
Wednesday, August 6, 2014 4:49 AM IST
റോം: രക്തദാനം ജീവധനം എന്ന സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് കെസിവൈഎല്‍ ഇറ്റലി റിജിയന്റെ അഭിമുഖ്യത്തില്‍ രക്തം ദാനം ചെയ്തു സൌഹൃദ ദിനം പുണ്യദിനമായി ആചരിച്ചു.

ഓഗസ്റ് മൂന്നിന് റോമിലെ സന്തോ സ്പിരിതോ ഹോസ്പിറ്റലില്‍ ഫാ. ടോമി ഫിലിപ്പ് ആശാരിപറമ്പില്‍ തന്റെ രക്തം ദാനം ചെയ്തു ഉദ്ഘാടനം നിര്‍വഹിച്ചു. ഏഴു മണിക്കൂര്‍ നിണ്ടുനിന്ന ക്യാമ്പ് ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി.

റോമിലെ നൂറുകണക്കിന് നാനാജാതി മതസ്തര്‍ ആണ് ഈ പുണ്യകര്‍മത്തില്‍ പങ്കാളികളായി. ഈ മഹനീയ കര്‍മത്തില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നുവെന്നും പരിപാടിയില്‍ പങ്കാളികളായവര്‍ ഒറ്റസ്വരത്തില്‍ അഭിപ്രായപെട്ടു. മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിനായി രക്തദാനം പോലുള്ള പരിപാടികള്‍ നടത്തി പ്രവാസി സംഘടനകളില്‍നിന്നും വ്യത്യസ്തമായ രീതിയില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കെസിവൈഎല്‍ ഇറ്റലി റിജിയന്‍ നടത്തി വരുന്നു. ഈ മഹനിയ കാര്‍മ്മത്തിനായി സഹകരിച്ച ഏവര്‍ക്കും കെസിവൈഎല്‍ ഇറ്റലി റിജിയന്‍ നന്ദി രേഖപ്പെടുത്തി.

ടോമി പിള്ളവിട്ടില്‍, ഷിബു മാത്തൂര്‍, സാജു കപ്പറമ്പില്‍, ജെയ്സണ്‍ മച്ചാനിക്കല്‍, ജിസ് ജോണ്‍ ജോയ് മലെപറമ്പില്‍, സിജോ ഇടച്ചേരില്‍, ഷോമിക കിഴക്കെകാട്ടില്‍, മീനു കളത്തിതറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.