മൊറയൂര്‍ പഞ്ചായത്ത് കെഎംസിസി രണ്ട് ബൈത്തു റഹ്മകള്‍ പ്രഖ്യാപിച്ചു
Wednesday, August 6, 2014 4:48 AM IST
ജിദ്ദ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മഹാ പ്രസ്ഥാനമായ കെഎംസിസിയുടെ മൊറയൂര്‍ പഞ്ചായത്ത് കമ്മിറ്റി നിര്‍മിച്ചുനല്‍കുന്ന രണ്ട് ബൈത്ത് റഹ്മകളുടെ പ്രഖ്യാപനം മലപ്പുറം മണ്ഡലം കെഎംസിസി സെക്രട്ടറി ഷൌക്കത്ത് നാരക്കോടന്‍ നിര്‍വഹിച്ചു. പ്രസിഡന്റ് കബീര്‍ മോങ്ങം അധ്യക്ഷത വഹിച്ചു. വീട് നിര്‍മാണ ഫണ്ടിന്റെ ആദ്യ ഗഡു ജലീല്‍ ഒഴുകൂര്‍, റസാക്ക് വാലഞ്ചേരി എന്നിവര്‍ മുറയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി അബൂബക്കറിനു കൈമാറി.

വീടുകള്‍ അവശതയനുഭവിക്കുന്ന ഒരു മുന്‍ പ്രവാസികള്‍ക്കാണ് പരിഗണിച്ചിരിക്കുന്നത്. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി നാസര്‍ എടവനക്കാട്, ഇസ്മയില്‍ മുണ്ടക്കുളം, ജില്ലാ കമ്മറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി, നാസര്‍ മച്ചിങ്ങല്‍, ഉനൈസ് തിരൂര്‍, കൊണ്േടാട്ടി താലൂക്ക് കര്‍ഷക സംഘം പ്രസിഡന്റ് ടി. മൂസ ഹാജി, മലപ്പുറം മണ്ഡലം കെഎംസിസി പ്രസിഡന്റ് മജീദ് അരിമ്പ്ര, പെരിമ്പിലായി മുഹമ്മദ്, എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ബൈത്ത് റഹ്മ പ്രഖ്യാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗാനവിരുന്നില്‍ ഹക്കീം അരിമ്പ്ര, ആശ ഷിജു, അസീബ് പുളിക്കല്‍, ഇസ്മയില്‍ മണ്ണാര്‍കാട്, ബഷീര്‍ ഡോളര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ആബിദ് മുറയുര്‍, ജലീല്‍ ഒഴുകൂര്‍, സിദ്ദീഖ് കളത്തില്‍പറമ്പ്, ജാഫര്‍ അരിമ്പ്ര എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. സിദ്ദിഖ് പാലൊളി സ്വാഗതവും എം.സി അയുബ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍