തൊഴില്‍ തര്‍ക്കങ്ങളില്‍ 186 ദശലക്ഷം റിയാല്‍ വിതരണം ചെയ്തു
Wednesday, August 6, 2014 4:48 AM IST
ദമാം: സൌദിയിലെ തൊഴില്‍ തര്‍ക്കങ്ങളില്‍ 186 ദശലക്ഷം റിയാല്‍ വിതരണം ചെയ്തായി സൌദി തൊഴി മന്ത്രാലയത്തിന്റെ റപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

സൌദിയുടെ വിവിധ ഭാഗങ്ങളിലുള്ള 19 ഓളം വരുന്ന തൊഴില്‍ കാര്യാലയങ്ങള്‍ക്ക് കീഴിലുള്ള തര്‍ക്ക പരിഹാര സമിതി വഴിയാണ് തൊഴിലുടമകള്‍ക്കെതിരെ തൊഴിലാളികള്‍ക്ക് നല്‍കാന്‍ ആവശ്യപ്പെടുന്ന വിധി നല്‍കിയതെന്ന് മന്ത്രാലയം അറിയിച്ചു.

12279 തൊഴില്‍ കേസുകളാണ് ഈ സമതികള്‍ വഴി കൈകാര്യ ചെയ്തത്. ഇവയില്‍ 5177 കേസുകള്‍ സൌദി ജീവനക്കാരുടെ പരാതികളും 7102 കേസുകള്‍ വിദേശ തൊഴിലാളികളുടെ പരാതികളുമാണ്.

സൌദിയിലെ പ്രാഥമിക തൊഴില്‍തര്‍ക്ക പരിഹാര സമതി വഴി 188,854,987 റിയാല്‍ നല്‍കാന്‍ സമിതികള്‍ വിധിച്ചിട്ടുണ്ട്.

തൊഴിലുകളില്‍നിന്ന് പിരിച്ചുവിട്ട പരാതികളുമായി 565 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിയമനുസൃതമുള്ള അവകാശങ്ങള്‍ ലഭിക്കണമെന്നാവാശ്യപ്പെട്ട് 7801 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റു കേസുകള്‍ 2861 ആണ്.

സൌദിയിലെ തൊഴില്‍ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്. 3503 കേസുകളാണിത്. തൊട്ടു പിന്നില്‍ ജിദ്ദയാണ് 2122 കേസുകള്‍. 17 ശതമാനത്തോളം വരുമിത് ഉനൈസയിലാണ് ഏറ്റവും കുറവ്. തൊഴില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 43 കേസുകള്‍ മാത്രം ഇവയില്‍ സ്വദേശികളുടെ തൊഴില്‍ പരാതികള്‍ ഏഴും വിദേശികളുടേത് 36 ഉം ആണ്.

സൌദിയിലെ തൊഴില്‍ തര്‍ക്കങ്ങളില 5593 കേസുകള്‍ സൌദി ഉന്നത പരിഹാര സമിതിയിലേക്ക് കൈമാറിയിട്ടുണ്ട്.

ഇവയില്‍ 1296 കേസുകള്‍ ജിദ്ദയില്‍നിന്നും 4297 കേസുകള്‍ റിയാദില്‍ നിന്നുമാണ്. ഇവയില്‍ 2910 കേസുകളില്‍ തീര്‍പ്പുകല്‍പ്പിച്ചു.

സൌദിയിലെ തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള ഉദ്യോഗസ്ഥരും നിയമ വിദഗ്ധരും നിയമ ഉപദേശകരും അടങ്ങുന്നതാണ് തൊഴില്‍ സമിതികള്‍ കൂടാതെ കേസ് കൈകാര്യം ചെയ്യുന്ന സമിതികളില്‍ പ്രത്യേക സെക്രട്ടറിമാരുമുണ്ടാവും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം