നോര്‍വിച്ച് കാത്തലിക്ക് കമ്യുണിറ്റിയുടെ ഫാമിലി പിക്നിക് ഓഗസ്റ് 23ന്
Wednesday, August 6, 2014 4:47 AM IST
നോര്‍വിച്ച്: നോര്‍വിച്ച് കാത്തലിക്ക് കമ്യുണിട്ടിയുടെ 'ഫാമിലി പിക്നിക്' ഓഗസ്റ് 23ന് (ശനി) നടക്കും. ഏറെ പ്രശസ്തമായ നോര്‍ഫോക്കിലെ സന്ദ്രിംഗാമിലേക്കാണ് ഏകദിന പിക്നിക് സംഘടിപ്പിക്കുന്നത്. നോര്‍ഫോക്കിലെ സന്ദ്രിംഗാം ഹൌസ്, സന്ദ്രിംഗാം മ്യുസിയം, ഗാര്‍ഡന്‍സ് അടക്കം വലിയ ഒരു വിനോദവിജ്ഞാന പരിപാടിയാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

ഓഗസ്റ് 23ന് (ശനി) രാവിലെ എട്ടിന് പുറപ്പെടുന്ന ഡബിള്‍ ഡെക്കര്‍ കോച്ച് വൈകുന്നേരം 7.30 ന് തിരിച്ചെത്തും. ഏറ്റവും സുന്ദരമായ സന്ദ്രിംഗാം ചര്‍ച്ചും പിക്നിക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിക്നിക്കില്‍ ഉള്‍പ്പെടുത്തിയ മ്യുസിയത്തില്‍ രാജകീയ വാഹനങ്ങളുടെ വന്‍ശേഖരം പരിപാടിക്ക് ആകര്‍ഷകത വിതറും. ഏറെ വിസ്തൃതമായ കൃഷിയിടവും പൂന്തോട്ടവും പഴ നീര്‍ച്ചാര്‍ നിര്‍മാണ കേന്ദ്രവും പിക്നിക്കിനു കൊഴുപ്പേകും.

ഈസ്റ് ആംഗ്ളിയായിലെ പ്രമുഖ സീറോ മലബാര്‍ കൂട്ടായ്മയായ നോര്‍വിച്ച് കമ്യുണിട്ടി നടത്തുന്ന വിശ്വാസധിഷ്ഠിതമായ ആത്മീയ ചാരിറ്റി സാമൂഹ്യസാംസ്കാരിക, വിനോദ, വിജ്ഞാന പരിപാടികള്‍ തങ്ങളുടെ സമൂഹത്തിനു കരുത്തും ഒരുമയും ആഹ്ളാദവും പ്രദാനം ചെയ്യുന്നുവെന്നു സംഘാടകര്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം സാബു ജോസഫ് 07985703447, ആന്റണി തോമസ് 07956015797, ടെല്‍മ ജോസ് 07875374225, ജെയ്സണ്‍ ജോര്‍ജ് 07776141528.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ