ലെസ്റര്‍ തിരുനാള്‍ ഓഗസ്റ് 17 മുതല്‍ 25 വരെ
Wednesday, August 6, 2014 4:46 AM IST
ലണ്ടന്‍: ഭാരതത്തിന്റെ അപ്പസ്തോലന്‍ മാര്‍ തോമാശ്ളീഹായുടെയും സഹനത്തിന്റെ മാതൃകയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുമായ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഓഗസ്റ് 17 (ഞായര്‍) മുതല്‍ 25 (തിങ്കള്‍) വരെ ഭക്ത്യാദരപൂര്‍വം കൊണ്ടാടുന്നു.

17ന് (ഞായര്‍) രാവിലെ 11.30ന് ഇടവകയിലെ വിശ്വാസികളുടെ വാല്‍സിംഗ്ഹാം തീര്‍ഥാടനം, വാത്സിഗ്ഹാം ചാപ്പലില്‍ വിശുദ്ധ കുര്‍ബാന എന്നിവ നടക്കും.

22ന് (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ കുമ്പസാരത്തിനുള്ള സൌകര്യമുണ്ടായിരിക്കും. അഞ്ചിന് കൊടിയേറ്റ് തുടര്‍ന്ന് ഫാ. ജിമ്മി പുളിക്കകുന്നേലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും വചന പ്രഘോഷണവും നടക്കും.

ഇടവകദിനമായ ആചരിക്കുന്ന 23ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് ഫാ. ബിജു കുന്നക്കാടിന്റെ നേതൃത്വത്തില്‍ വി. കുര്‍ബാന, ദിവ്യകാരുണ്യ പ്രദക്ഷിണം, ലദീഞ്ഞ്, ഇടവകയിലെ വിശ്വാസികള്‍ ശേഖരിച്ച ഉത്പന്നങ്ങളുടെ സമര്‍പ്പണം, ഇടവകയിലെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവ നടക്കും.

പ്രധാന തിരുനാള്‍ ദിനമായ 24ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30ന് വൈദികര്‍ക്ക് സ്വീകരണം. തുര്‍ന്നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്കും വചന ശുശ്രൂഷയ്ക്കും ഫാ. സെബാസ്റ്യന്‍ തുരുത്തിപള്ളില്‍, ഫാ. സാജു പിണക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കും.

ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ്, ലണ്ടന്‍ നിസരി ഒരുക്കുന്ന ഭാവ രാഗ താള ലയ സമന്വയം, മെഗാഷോ, കരിമരുന്ന് കലാപ്രകടനം എന്നിവ നടക്കും.

25ന് (തിങ്കള്‍) വൈകുന്നേരം അഞ്ചിന് മരിച്ചവരുടെ ഓര്‍മദിനമായി വിശുദ്ധ കുര്‍ബാന, ഒപ്പീസ് എന്നിവ നടക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് എടത്വ