നീതാ മാത്യു ജോസഫിന് നഴ്സിംഗില്‍ ഡോക്ടറേറ്റ്
Wednesday, August 6, 2014 3:46 AM IST
ഹൂസ്റന്‍: ഹൂസ്റനിലെ പെയര്‍ലാന്‍ഡ് നിവാസിയും യൂണിവേഴ്സിറ്റി ഓഫ് ടെക്ക്സാസില്‍ അസിസ്റന്റ്
പ്രൊഫസറുമായ നീതാ മാത്യു ജോസഫ് നഴ്സിംഗില്‍ ഡോക്ടറേറ്റ് ഡിഗ്രി കരസ്ഥമാക്കി. ഈ കഴിഞ്ഞ വര്‍ഷങ്ങളിലെ അമേരിക്കയിലെ പ്രശസ്ത നഴ്സിംഗ് വിദ്യാഭ്യാസ അവാര്‍ഡുകളായ ജോനാസ് സ്ക്കോളര്‍ഷിപ്, ഗുഡ്സമരിറ്റന്‍ സ്ക്കോളര്‍ഷിപ് തുടങ്ങിയ നിരവധി പ്രശസ്ത അവാര്‍ഡുകള്‍ ഡോക്ടര്‍ നീതാ മാത്യു ജോസഫ് നേടിയിട്ടുണ്ട്.

മലയാളി നഴ്സിംഗ് പ്രൊഫഷനുകള്‍ക്ക് അമേരിക്കയില്‍ അംഗീകാരവും പ്രശസ്തിയും വര്‍ദ്ധമാനമായി കൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ഇവിടത്തെ മലയാളികള്‍ക്കും വരും തലമുറക്കാര്‍ക്കും ഏറെ പ്രചോദനം നല്‍കുന്ന ഒരു നേട്ടമാണിത്.നാട്ടില്‍ എറണാകുളത്തിനടുത്ത് തിരുവാണിയൂര്‍ പാട്ടുള്ളില്‍ പരേതനായ മാത്യവിന്റെയും അന്നമ്മ ദമ്പതികളുടെയും പുത്രിയാണ് ഡോക്ടര്‍ നീതാ മാത്യു ജോസഫ്. അവര്‍ ഹ്യൂസ്റനിലെ പെയര്‍ലാന്‍ഡില്‍ ഭര്‍ത്താവ് ജോബി ജോസഫിനും മകന്‍ ജസ്വിന്‍ ജോസഫിനും ഒപ്പം കഴിഞ്ഞ 8 വര്‍ഷമായി താമസിച്ചു വരുന്നു.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്