സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍
Wednesday, August 6, 2014 3:46 AM IST
ന്യൂയോര്‍ക്ക് റോക്ക് ലാന്‍ഡ് സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാള്‍ ഓഗസ്റ് 15, 16 തീയതികളില്‍ ആചരിക്കും. 15 ാം തീയതി വെള്ളിയാഴ്ച 6.30-ന് സന്ധ്യാ നമസ്ക്കാരം, ധ്യാന പ്രസംഗത്തിനു ഫാ. തോമസ് പോള്‍ (വികാരി, സെന്റ് ബേസില്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, ഫ്രാങ്ക്ലിന്‍ സ്ക്വയര്‍) നേതൃത്വം നല്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസയും,ധൂപപ്രാര്‍ത്ഥനയും, ആശീര്‍വാദവും, നടക്കും. 16-ാം തീയതി ശനിയാഴ്ച രാവിലെ 8.30ക്ക് പ്രഭാത നമസ്കാരവും വി. മൂന്നിന്മേല്‍ കൂര്‍ബ്ബാനയും, നേര്‍ച്ചവിളമ്പ്, എന്നിവയും, നടക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. തോമസ് പോള്‍, ഫാ എന്‍.കെ ഇട്ടന്‍പിള്ള , ഫാ.ഡോ. രാജു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ഡോ.രാജു വര്‍ഗീസ് (വികാരി&പ്രസിഡന്റ്) 2033049533, ജോണ്‍ വര്‍ഗീസ് 2012616529 & സജി കെ . പോത്തന്‍ 8452682407, (കോര്‍ഡിനേറ്റേഴ്സ്), ലിസി ഫിലിപ്പ് (സെക്രട്ടറി) 8452689113, കുര്യാക്കോസ് ടി . ചാക്കോ (ട്രസ്റീ) ഠലഹ: 8453712318.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം