ബര്‍ലിനില്‍ ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷം ഓഗസ്റ് 15 ന്
Tuesday, August 5, 2014 8:10 AM IST
ബര്‍ലിന്‍: ബര്‍ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യ സ്വതന്ത്രമായതിന്റെ അറുപത്തിയെട്ടാം വാര്‍ഷികദിനം ആഘോഷിക്കുന്നു. ഓഗസ്റ് 15ന് (വെള്ളി) രാവിലെ ഒമ്പതിന് ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ വിജയ് ഗോഖലെ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് ദേശീയ ഗാനാലാപനം, രാഷ്ട്രപതിയുടെ സ്വാതന്ത്യ്രദിന സന്ദേശം വായിക്കല്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ നടക്കും. ലഘുഭഷണവും ഒരുക്കിയിട്ടുണ്ട്.

ബര്‍ലിനില്‍ നടക്കുന്ന സ്വാതന്ത്യ്രദിന ആഘോഷ പരിപാടിയിലേയ്ക്ക് എല്ലാ ഭാരതീയരെയും ഇന്ത്യന്‍ എംബസി സ്നേഹപൂര്‍വം ക്ഷണിച്ചു.

ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ടോ ഐഡന്റിറ്റി കാര്‍ഡോ കൈവശം വയ്ക്കണമെന്നും ചെറുബാഗുകളോ തോള്‍സഞ്ചികളോ യാതൊന്നുംതന്നെ എംബസി ഓഡിറ്റോറിയത്തില്‍ അനുവദനീയമല്ലന്നും എംബസി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഋായമ്യ ീള കിറശമ ഠശലൃഴമൃലിേൃ. 17, 10785 ആലൃഹശി. ജവീില :03025 79 54 03/ 05

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍