ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പ്പെരുന്നാള്‍
Tuesday, August 5, 2014 3:18 AM IST
ഡാളസ്: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പ്പെരുന്നാള്‍ ആഗസ്റ് 10 മുതല്‍ 17 വരെ ആചരിക്കും. പത്താം തീയതി ഞായറാഴ്ച്ച പെരുന്നാള്‍ കൊടിയേറ്റ് നടക്കും. 15 -ാം തീയതി വെള്ളിയാഴ്ച വൈകിട്ട് ഏഴിന് സന്ധ്യാ നമസ്ക്കാരവും 'ദൈവകൃപയുടെ ശാക്തീകരണം' എന്ന വിഷയത്തെ അധികരിച്ച് ധ്യാന ചിന്തകള്‍ക്ക് ഫാ. ഡോ. വര്‍ഗീസ് എം. ദാനിയേല്‍ നേതൃത്വം നല്കും. 16 ാം തീയതി ശനിയാഴ്ച രണ്ടിന് യുവതീയുവാക്കള്‍ക്കായി 'യവ്വനത്തില്‍ ക്രിസ്തീയ അനുഭവം' എന്ന വിഷയത്തെ അധികരിച്ച് ചര്‍ച്ചക്ക് ഫാ. ഡോ. വര്‍ഗീസ് എം. ദാനിയേല്‍ നേതൃത്വം നല്കും. വൈകിട്ട് ഏഴിന് സന്ധ്യാ നമസ്ക്കാരവും ധ്യാന പ്രസംഗവും, തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസയും,ധൂപപ്രാര്‍ത്ഥനയും, ആശീര്‍വാദവും, നടക്കും. 17-ാം തീയതി ഞായറാഴ്ച രാവിലെ 8.30ക്ക് പ്രഭാത നമസ്കാരവും വി. കൂര്‍ബ്ബാനയും, നേര്‍ച്ചവിളമ്പ് , കൊടിയിറക്ക് എന്നിവയും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. രാജു ദാനിയേല്‍ (വികാരി/പ്രസിഡന്റ്) 214 476 6584, പ്രിന്‍സ് ഏബ്രഹാം (സെക്രട്ടറി) 214 7295345, റസ്ക് ജേക്കബ് (ട്രസ്റി) 469 362 2308, മോഹന്‍ ചെറിയാന്‍ (പെരുന്നാള്‍ കോര്‍ഡിനേറ്റര്‍) 214 546 7773.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം