'ഡ്രൈവിംഗ് ഗൈഡ്' പ്രകാശനം ചെയ്തു
Tuesday, August 5, 2014 3:16 AM IST
കോട്ടയം: സാഹിത്യകാരന്‍ പോള്‍ മണ്ഡലം രചിച്ച 'ഡ്രൈവിംഗ് ഗൈഡ്' എന്ന പുസ്തകം ഗതാഗത-വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടിസിഎല്‍ എംപ്ളോയിസ് ബാങ്ക് പ്രസിഡന്റ് എസ്. രാജീവിന് നല്‍കി പ്രകാശനം ചെയ്തു. വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഈ പുസ്തകം ഉതകുന്നതാണെന്ന് തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.

പരിസ്ഥിതി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജമാല്‍ പാറയ്ക്കല്‍, മുന്‍സിപ്പല്‍ കൌണ്‍സിലര്‍ അഡ്വ. എന്‍.എസ് ഹരിശ്ചന്ദ്രന്‍, വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിസി ബോബി, ടി.എസ് സുനില്‍കുമാര്‍, ജോബി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.