'നായര്‍ സംഗമം 2014' ഓഗസ്റ് എട്ട്, ഒമ്പത്, പത്ത് തീയതികളില്‍
Monday, August 4, 2014 8:03 AM IST
വാഷിംഗ്ടണ്‍ ഡിസി: നോര്‍ത്തമേരിക്കയിലെ നായര്‍ സമുദായാംഗങ്ങളെ കോര്‍ത്തിണക്കി 'നായര്‍ സംഗമം 2014' ഓഗസ്റ് എട്ടിന് വൈകിട്ട് തിരി തെളിയും.

പ്രശസ്ത സിനിമാതാരം സുരേഷ് ഗോപി, സ്വാമി ഉദിത് ചൈതന്യ, ജി. വേണു ഗോപാല്‍, സപ്താഹാചാര്യന്‍ മണ്ണടി ഹരി, വിഷ്ണു നാഥ് എംഎല്‍എ തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ അതിഥികളായിരിക്കും. വാഷിംഗ്ടണ്‍ ഡിസിക്ക് അടുത്ത് വെര്‍ജീനിയായിലെ ഹില്‍ട്ടണ്‍ (അലക്സാണ്ര്ടിയ) ഹോട്ടലാണ് സംഗമ വേദി.

മന്നം നഗര്‍ എന്ന് നാമകരണം ചെയ്ത സംഗമ വേദിയില്‍ ഓഗസ്റ് എട്ട്, ഒമ്പത്, പത്ത് തീയതികളിലാണ് സംഗമം ഒരുക്കിയിരിക്കുന്നത്. ഓഗസ്റ് എട്ടിന് വൈകുന്നേരം ആറിന് ശോഭയാത്രയോടെ തുടങ്ങുന്ന ഉദ്ഘാടന പരിപാടികള്‍, വിവിധ കരയോഗങ്ങളില്‍ നിന്നും പങ്കെടുക്കുന്ന കലാ സാംസ്കാരിക പരിപാടികളോടെ അരങ്ങേറും.

ഒമ്പതിന് രാവിലെ ആറിന് തുടങ്ങുന്ന രണ്ടാം ദിവസ പരിപാടികളില്‍ വിശിഷ്ടാതിഥികളുടെ പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, നൃത്ത സംഗീത കലാ പരിപാടികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയോടുകൂടിയാണ് നായര്‍ പ്രതിനിധി സഭയും മറ്റു കമ്മിറ്റി മീറ്റിംഗുകളും നടക്കുക. രണ്ടാം ദിവസം രാവിലെ നടക്കുന്ന ബിസിനസ് സെമിനാറില്‍ ബിസിനസ് തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുളള ചര്‍ച്ചകളും ക്ളാസുകളും ഒരുക്കിയിട്ടുണ്ട്.

നായര്‍ സമുദായത്തിലെ യുവതലമുറയെ പരസ്പരം പരിചയപ്പെടുത്തുന്നതിനായി യുവ പ്രതിഭാ ഷോ ഉച്ചകഴിഞ്ഞ് രണ്ടിനാണ് അരങ്ങേറുക. ചെണ്ടമേളം, തിരുവാതിര, ഇന്‍ഡോര്‍ ഗെയിംസ് തുടങ്ങിവയും സംഗമ വേദിയില്‍ അരങ്ങേറും.

രണ്ടാം ദിവസം വൈകിട്ടാണ് ബാങ്ക്വറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് പുറമെ, ജി. വേണുഗോപാല്‍ നയിക്കുന്ന ഗാനമേള രാത്രി ഒമ്പതിന് ഉണ്ടായിരിക്കും.

കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ കേരളീയ ആഹാരമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഹോട്ടലില്‍ താമസിക്കുന്ന രജിസ്ട്രേഷന്‍ കൂടാതെ ദിവസ രജിസ്ട്രേഷനും ലഭ്യമാണ്.

ഇത് രണ്ടാം തവണയാണ് നായര്‍ സംഗമം നോര്‍ത്തമേരിക്കയില്‍ സംഘടിപ്പിക്കപ്പെടുന്നത്. സനില്‍ ഗോപി ചെയര്‍മാനായുളള കണ്‍വന്‍ഷന്‍ കമ്മിറ്റിയും വാഷിംഗ്ടണ്‍ ഡിസി പ്രദേശത്തുളള കരയോഗാംഗങ്ങളും ചേര്‍ന്ന് മാസങ്ങളായി കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

രമേശന്‍ പിളള (പ്രസിഡന്റ്), ജയപ്രകാശന്‍ നായര്‍ (വൈസ് പ്രസിഡന്റ്), സുധ കര്‍ത്താ (ജനറല്‍ സെക്രട്ടറി), സജി നായര്‍ (ട്രഷറര്‍) തുടങ്ങിയവര്‍ നാഷണല്‍ കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നു.

ജി. കെ. നായര്‍, രാജഗോപാല്‍ കുന്നപ്പളളില്‍, അപ്പുക്കുട്ടന്‍ നായര്‍, സുനില്‍ നായര്‍, മാധവന്‍ നായര്‍ , ശിവന്‍ പിളള, രാമചന്ദ്രന്‍ നായര്‍, വാസുദേവന്‍ പിളള, മല്ലികാ രാധാകൃഷ്ണന്‍ , മനോജ് നായര്‍ തുടങ്ങി നിരവധി പേര്‍ നായര്‍ സംഗമത്തിന്റെ അണിയറ ശില്‍പ്പികളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സുധാ കര്‍ത്താ : 267 575 7333, സനില്‍ ഗോപി : 301 379 6095. ംംം.ിീളിമ.രീാ, ിീളിമ@ഴാമശഹ.രീാ